വയനാട് ഹർത്താൽ വിജയിപ്പിക്കണം: സി.പി.ഐ
കല്‍പ്പറ്റ: ജില്ലയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജൂണ്‍ 12 ന് നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ജനവാസ മേഖലകളില്‍ ബഫര്‍ സോണ്‍ സിറോയില്‍ നിര്‍ത്തണമെന്ന എല്‍ഡിഎഫിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതാണ്. സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം എത്തുകയുള്ളൂ. ഇടതു മുന്നണി നടത്തുന്ന ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ വിജയിപ്പിക്കണമെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply