March 29, 2024

പാൽവെളിച്ചം കൂടൽ കടവ് റോപ്പ് പെൻസിംഗ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ചെറുക്കും : മാനന്തവാടി നഗരസഭ കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാക്കൾ

0
Img 20220609 Wa00302.jpg
മാനന്തവാടി : വന്യമൃഗശല്യത്തിൽ നിന്നും കർഷകരെയും കൃഷിയും രക്ഷിക്കുന്നതിനായി 3 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന  റോപ്പ് പെൻസിംഗ് പണി ആരംഭിച്ചെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്. സ്റ്റീൽ മെറ്റീരിയലുകളുടെ വിലവർദ്ധനവ് ആണ് പെൻസിംഗ് നിർമ്മാണം പാതിവഴിയിലാവാൻ കാരണം. പ്രവർത്തികൾ ആരംഭിച്ചെങ്കിലും ഇപ്പോൾ പ്രവർത്തികൾ ഉപേക്ഷിച്ച നിലയിലാണ്. പ്രദേശത്തെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ റോപ്പ് പെൻസിംഗ് നിർബദ്ധമാണ്. പ്രവർത്തി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ് അതുകൊണ്ട് ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ, കൺസിലർമാരായ ഷിബു കെ ജോർജ്, ലൈല സജി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *