July 17, 2026

വാടകവീട് കേന്ദ്രികരിച്ച് മയക്കുമരുന്ന് വ്യാപാരം രണ്ട് യുവാക്കൾ പിടിയിൽ

0
IMG_20220609_214331.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
വാടകവീട് കേന്ദ്രികരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയ
രണ്ട് യുവാക്കൾ പിടിയിൽ.
 എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്  പെക്ടര്‍ സജിത് ചന്ദ്രനും സംഘവും സുല്‍ത്താന്‍ബത്തേരി കൈവട്ടമൂലയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.300 ഗ്രാം മെത്താം ഫിറ്റമിന്‍ മയക്കുമരുന്നുമായി  മാനന്തവാടി ക്ലബ്കുന്ന് ഗുരു നിവാസില്‍ മാരിമുത്തു , പൂതാടി പുളിഞ്ചോട് പെരുമ്പാട്ട് വീട്ടില്‍ പി.ആര്‍ അശ്വന്ത് എന്നിവരാണ് പിടിയിലായത്.വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിവരുകയായിരുന്നു ഇരുവരും. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പ്രതികളെ ബത്തേരി ബത്തേരി ജെ.എഫ്.സി.എം (ഒന്ന്) കോടതിയില്‍ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *