August 27, 2026

ഹർത്താലുകളെ കുറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പേരിൽ തെറ്റായി നടത്തുന്ന അഭിപ്രായങ്ങളിൽ പ്രതികരിച്ച് ജനതാദൾ (എ സ് )

0
IMG-20220610-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഹർത്താലുകളെ കുറിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ പേരിൽ തെറ്റായി നടത്തുന്ന അഭിപ്രായങ്ങളിൽ പ്രതികരിച്ച് ജനതാദൾ (എ സ് ).വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ മീറ്റർ ദൂരം പരിസ്ഥിതിലോല മേഖല ആക്കണം എന്ന് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണി ഞായറാഴ്ച പ്രഖ്യാപിച്ച ഹർത്താലിൽ പള്ളിയിൽ പോകുന്നതിനോ, മതബോധന ക്ലാസുകളിൽ പോകുന്നതിനോ , ആരും തടയില്ല എന്നിരിക്കെ കത്തോലിക്ക കോൺഗ്രസ് നടത്തിയ പ്രസ്താവന വിലകുറഞ്ഞതും തരംതാണതും മാണ്. കത്തോലിക്ക കോൺഗ്രസ് എന്ന പേരിൽ ചില കോൺഗ്രസ് നേതാക്കൾ നുഴഞ്ഞുകയറി ഇത്തരം പ്രസ്താവന നടത്തുന്നവരുടെ പൊതുബോധം ജനങ്ങൾ തിരിച്ചറിയണം .

ഇത്തരം പ്രസ്താവനകളിൽ വൈദികരെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല . കത്തോലിക്കാസഭ ഈ വിഷയത്തിൽ ജനങ്ങൾക്കൊപ്പം ആണെന്നിരിക്കെ ഇത്തരം പ്രസ്താവനകൾ സഭയ്ക്ക് നാണക്കേടാണന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് , ജില്ലാ വൈസ് പ്രസിഡണ്ട് എ. ജെ .കുര്യൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *