April 24, 2026

വെള്ളമുണ്ടയില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു

0
IMG-20220611-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വെള്ളമുണ്ട ഗവ: മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എ.യു.പി.സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയും സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫുട്‌ബോള്‍ , വോളിബോള്‍, ക്രിക്കറ്റ് , കബഡി, ബാഡ്മിന്റണ്‍ തുടങ്ങിയ ഗെയിസുകളിലും അത്ലറ്റിക്‌സിലുമാണ് പരിശീലനം നല്‍കുന്നത്. കോഴിക്കോട് ആസ്ഥാനമായ പാവണ്ടൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് അക്കാദമി പ്രവര്‍ത്തിക്കുക. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് കായിക താരങ്ങളെ തിരഞ്ഞെടുക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ജംഷീര്‍ കുനിങ്ങാരത്ത്, വൈസ് ചെയര്‍മാന്‍ പി കെ അമീന്‍, കണ്‍വീനര്‍ തോമസ് പി സി , ജോയിന്റ് കണ്‍വീനര്‍ സി.കെ. ചന്ദ്രഭാനു , ആലീസ് ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *