April 24, 2026

എൽ.ഡി.ഫ് ഹർത്താൽ തുടങ്ങി

0
IMG-20220612-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: ബഫർ സോൺ വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്.
വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു വയനാട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് എല്‍.ഡി.എഫ് ഹർത്താൽ നടത്തുന്നത്.  
നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ടാക്‌സികളും ഓട്ടോ റിക്ഷകളും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായാണ് നിരത്തിലിറങ്ങുന്നത്. ഹര്‍ത്താല്‍ ആണെന്നു അറിയാതെ ജില്ലയിലെത്തിയ ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടു. ഞായറാഴ്ച അവധിയായിതിനാല്‍ ഓഫീസുകളെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലയില്‍ എവിടെയും ഇതുവരെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്‍പറ്റയും ബത്തേരിയും മാനന്തവാടിയും ഉള്‍പ്പെടെ പ്രധാന ടൗണുകളില്‍ പോലീസ് ജാഗ്രതയിലാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ 16നു യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ദിവസങ്ങളിൽ ഹർത്താൽ നടത്തുന്നതിൽ നിന്നും പിന്മാറണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *