പ്രയാസമനുഭവിക്കുന്ന വയനാട്ടിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും : വയനാട് വികസന സമിതി
കൽപ്പറ്റ: വയനാട്ടിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളും സാധാരണക്കാരായ കൂലിപ്പണിക്കാരനും ആദിവാസികളും ഉൾപ്പെടുന്ന മേഖലകളിൽ വലിയ പ്രയാസങ്ങളാണ് വിദ്യാർത്ഥികൾ അനുഭവിക്കുന്നത്. അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠന സാമഗ്രികളും സംഭരിച്ച് വിതരണം ചെയ്യുമെന്ന് വയനാട് വികസന സമിതി പ്രഖ്യാപിച്ചു.ബാഗ്, കുട, നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെൻസ് ബോക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ നൽകാൻ ആണ് വയനാട് വികസന സമിതി ലക്ഷ്യം വെക്കുന്നത്. കഴിയുന്നവർ ക്യാമ്പയിനിൽ പങ്കാളികളാകണം എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പി പി ഷൈജൻ പറഞ്ഞു.നാടിൻെറ നന്മക്കായി ഒന്നിക്കാം, പ്രയാസപ്പെടുന്നവനെ ചേർത്തു പിടിക്കാം' എന്ന പ്രമേയത്തിലാണ് ക്യാമ്പയിൻ പ്രഖ്യാപിക്കപ്പെട്ടത്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ഷൈജൽ കൈപേങ്ങൽ, ഷമീർ ഒടുവിൽ, സുധീർ കുമാർ, റംഷീദ് ചെമ്പിൽ, മുബഷിർ ഈന്തൻ, അംജദ് ചാലിൽ, അനസ് പള്ളിതാഴെ,സിജാഹ് എന്നിവർ സംബന്ധിച്ചു.
Leave a Reply