March 28, 2024

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഏകദിന പഠന ക്യാമ്പ് നടത്തി

0
Img 20220614 Wa00092.jpg
പനമരം : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വയനാട് ജില്ലാ കമ്മിറ്റി ഏകദിന പഠന ക്യാമ്പ് പനമരം വിജയ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. കേരളത്തിൽ സർവ്വീസ് പെൻഷൻകാരോട് നീതികേട് കാണിക്കുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ സമര പരിപടികൾ നടത്തുമെന്ന് ക്യാമ്പ് ഉൽഘാടനം ചെയ്യ്ത് കൊണ്ട് കെ.എസ്.എസ്.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ പറഞ്ഞു. തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശിക ഉടൻ നൽകണമെന്നും, ഒ.പി.ചികിത്സ ഉൾപ്പെടുത്തി മെഡിസെപ്പ് നടപ്പിലാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ വയനാട് ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.അബ്ദു റഹ്മാൻ. വി.രാമനുണ്ണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജെ. സഖറിയ, ഇ.ടി. സെബാസ്റ്റ്യൻ, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ജി.വിജയമ്മ ടീച്ചർ, ജില്ലാ ട്രഷറർ ടി.പി.ശശിധരൻ, മൈമൂന.ടി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *