നഗര സൗന്ദര്യവല്‍ക്കരണം : രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു
കൽപ്പറ്റ : ഡബ്ല്യൂഎം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ന്റെയും കൽപ്പറ്റ നഗരസഭയുടേയും സംയുക്താഭിമുഖ്യത്തില്‍ നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയില്‍ ഡിപ്പാര്‍ട്‌മെന്റിലെ അമ്പതോളം കുട്ടികള്‍ ഭാഗമായി. പുതിയ ബസ്റ്റാന്റ് പരിസരം മുതല്‍ കല്പറ്റ മുന്‍സിപ്പാലിറ്റി വരെയുള്ള ഫുട്ട്പാത്തിലെ ചെടിച്ചട്ടികളില്‍ പടര്‍ന്ന കളകള്‍ നീക്കം ചെയ്യുകയും വളപ്രയോഗം നടത്തുകയും ചെയ്തു. ഇക്കണോമിക്‌സ് വിഭാഗം മേധാവി കെ. മധുസൂദനന്‍ സ്വഗതം പറഞ്ഞു ഡോ.സയീദ് മുഹമ്മദ് അധ്യക്ഷനായിരുന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കെയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. എക്കണോമിക്‌സ് വിഭാഗത്തിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യല്‍ സര്‍വീസ് കോര്‍ഡിനേറ്റര്‍ പി .റുബീന, കെ. ജിത , പി .മുഹമ്മദ് ശൈഫെര്‍, എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് മോണിറ്റര്‍ പി. ശ്രാവണ്‍ നന്ദി പറഞ്ഞു.






Leave a Reply