April 24, 2026

ബഫർ സോൺ: യാക്കോബായ സഭയും പ്രക്ഷോഭത്തിലേക്ക്

0
IMG-20220614-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും വയനാട്, നീലഗിരി മേഖലയിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത ഞായറാഴ്ച ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ യോഗം നടത്തും.പരിസ്ഥിതി മേഖല പ്രഖ്യാപനം സംബന്ധിച്ച എല്ലാ നിയമങ്ങളും വിധികളും പുന പരിശോധിക്കണം. യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരം പുഴയിൽ, ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റുംങ്കര, ജോൺസൺ കോഴാലിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *