April 19, 2024

തേന്‍ മൂല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണ പരിശീലനം സംഘടി പ്പിച്ചു

0
Img 20220617 Wa00412.jpg
കരണി; സംസ്ഥാന ഹോര്‍ട്ടി കോര്‍പ്, സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റ് എന്നിവ സംയുക്തമായി കരണി ജനതാ വായനശാലയുടെ സഹകരണത്തോടെ തേന്‍ /മെഴുക് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ തിരഞ്ഞെടുത്ത കഷകര്‍ക്ക് വേണ്ടി പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ് പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോര്‍ട്ടി കോര്‍പ് ജില്ലാ മാനേജര്‍ ഈശ്വരപ്രസാദ് സി എം പദ്ധതി വിശദീകരണം നടത്തി. പനമരം കൃഷി അസിസ്റ്റന്റ് ഡയക്ടര്‍ എ റ്റി വിനോയ് ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് സി വൈ ഡി എക്‌സികുട്ടീവ് ഡയരക്ടര്‍ കെ ജയശ്രീ സ്വാഗതവും ജനതാ വായനശാല സെക്രട്ടറി റ്റി ദേവസ്യ നന്ദിയും പറഞ്ഞു. ഹോര്‍ട്ടി കോര്‍പ് റീജണല്‍ മാനേജര്‍ ബി സുനില്‍ ഹോര്‍ട്ടി കോര്‍പ് റിസോഴ്‌സ് പേഴ്‌സണ്‍ പി. സേതുകുമാര്‍ എന്നിവര്‍ തേന്‍/ മെഴുക് എന്നിവയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. സി വൈ ഡിയുടെ പ്രവര്‍ത്തകരായ റ്റി. കൃഷ്ണന്‍, കെ എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു ദിവസത്തെ പരിശീലനത്തില്‍ 50 കര്‍ഷകര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *