April 24, 2026

പെരിക്കല്ലൂർ വികസന കമ്മിറ്റി യോഗം ചേർന്നു

0
IMG-20220618-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
  പെരിക്കല്ലൂർ: പെരിക്കല്ലൂർ പ്രദേശത്തിന്റെ  സമഗ്രവികസനത്തിനായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുവാൻ പെരിക്കല്ലൂർ സെന്റ് .തോമസ് പാരീഷ്ഹാളിൽ വികസന കമ്മിറ്റി യോഗം ചേർന്നു. കെ എസ് ആർ ടി സി  ഉൾപ്പെടെ പതിനാലിന വികസന പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കുകയും ജനപ്രതിനിധികൾ ദീർഘനേരം ചർച്ച ചെയ്യുകയും എത്രയും' വേഗം പദ്ധതികൾ നടപ്പാക്കുന്ന കാര്യങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തു. ബഫർസോൺ വിഷയത്തിൽ ചർച്ച നടക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നിയമപരമായ എല്ലാ കാര്യങ്ങൾ ചെയ്യുമെന്ന് എംഎൽഎ ഉറപ്പുനൽകി. പെരിക്കല്ലൂർ പള്ളി വികാരി ഫാദർ .മാത്യു മേലേടത്ത്  അധ്യക്ഷനായിരുന്നു. സുൽത്താൻബത്തേരി എം എൽ എ  ഐ സി ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻഎന്നിവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് മെമ്പർമാരായ സുശീല , മേഴ്സി ബെന്നി, ജീസറ മുനീർ ,ജോസ് നെല്ലേടം, കലേഷ് പി എസ്  , സുധാ നടരാജ്, പി കെ ജോസ്, വർഗീസ് മുര്യയൻകാവിൽ, പെരിക്കല്ലൂർ പള്ളി പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *