March 28, 2024

സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിൽ വർഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്നുവെന്ന് പി.പി ഷൈജൽ

0
Img 20220621 Wa00292.jpg

കൽപ്പറ്റ: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ കേരള പരാജയമാണെന്നും ഇന്ന് കേരളസമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ ചേരിതിരവിന് ആക്കം കൂട്ടിയതും സാദിഖലി ശിഹാബ് തങ്ങളുടെ നിലാപടാണെന്നും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജൽ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം പൊതു സമൂഹത്തിൽ സ്വീകരത ഉണ്ടാക്കാൻ നടത്തിയ ജാഥ ലീഗിന്റെ ചരിത്രത്തിന് അപമാനകരമായ വിധത്തിൽ – പരിഹാസ്യമായ അവസ്ഥയിലാണ്. സാംസ്കാരികനായകൻമാരുമായും ജില്ലയിലെയും മതമേലധ്യക്ഷൻമാരുമായും സൗഹാർദ സന്ദേശം പ്രചരിപ്പിക്കാൻ ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും  തികഞ്ഞ പരാജയമായിരുന്നു. കേരളത്തിലെ ജാഥ ഇതുരെ കടന്നുപോയ ഒരു ജില്ലയിലും ക്രൈസ്തവ സമൂഹത്തിലെ ആർ.സി, എൽ.സി, മലങ്കര, യാക്കോബായ, ഓർത്തോഡോക്സ് വിഭാഗത്തിലെ ബിഷപ്പുമാരെ മതമാലദ്ധ്യക്ഷൻമാരോ – ആരും തന്നെ പങ്കെടുത്തിട്ടില്ല. യു.ഡി.എഫ്. രാഷ്ട്രീയത്തെ  അന്ധമായി പിന്തുണക്കുന്ന . ഏതാനും വിരലിലെണ്ണാവുന്ന പുരോഹിതൻമാരാണ് ചിലയിടങ്ങളിൽ പങ്കെടുത്തത്. സോഫിയ ലോറൻ പള്ളി വിവാദത്തിലും, ലൗ ജിഹാദ് വിഷയത്തിലും മുൻകാല അധ്യക്ഷൻമാരിൽ നിന്ന് വിത്യസ്തമായി മുസ്ലീം പക്ഷത്ത് പരസ്യമായി നിലകൊണ്ടതിന്റെ ഭാഗമായാണ് ക്രിസ്തീയ പുരോഹിതൻമാർ ലീഗ് അധ്യക്ഷന്റെ അവഗണിച്ചത്. സാംസ്‌കാരിക  രംഗത്തും കേരളത്തിലെ പ്രമുഖരാരും  ജാഥയുടെ ഭാഗമായിട്ടില്ല.എഴുത്ത്കരും  ഗായകരും സിനിമ രംഗത്തുള്ളവരും അടക്കം കഴിഞ്ഞകാലത്ത് ലീഗിനോട് ചേർന്നു നിന്ന പ്രമുഖർ പോലും മാറിനിന്നു. അവിടെയും പങ്കെടുത്ത് യു.ഡി.എഫ് രാഷ്ട്രത്തോട് ചേർന്നു നിൽക്കുന്ന ചിലർ. ഹരിതവിഷയത്തിൽ സ്ത്രീ സമൂഹത്തിനെതിരെ കടുത്ത നിലപാടും കുറ്റാരോപിതരെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തതിന്റെ ഭാഗമായാണ് സാംസ്കാരിക പ്രവർത്തകർ ലീഗ് പ്രസിഡന്റിന്റെ കൂടിക്കാഴ്ചയിൽ നിന്ന് വിട്ട് നിന്നത്. സിനിമ രംഗത്തെ പ്രമുഖർക്കെതിരെ സ്ത്രീവിരുദ്ധ നിലപാടും, ലീഗിന്റെ പ്രഖ്യാപിത സിനിമ വിരുദ്ധനിലപാടും മുൻനിർത്തിലീഗ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായി. ജാഥയുടെ പര്യടന റൂട്ട് നിശ്ചയിച്ചതിൽ പോലും കൃത്യമായ ധാരണപോലും ഇല്ലായിരുന്നു.
പരിപാടി തലങ്ങും വിലങ്ങും നിശ്ചയിച്ചതിന്റെ
അടിസ്ഥാനത്തിൽ
ഒരു മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ അർത്ഥത്തിൽ ഒരു തെക്ക് വടക്ക് ജാഥയായി മാറി. അത് രാഷ്ട്രീയ കേരളത്തിന് മുമ്പിൽ പാർട്ടി സ്വയം അപഹാസ്യാക്കുന്ന നിലയിലായി.
മറു സമുദായങ്ങളെ എടുത്തു പരിശോധിച്ചാലും അവരും ജാഥയ്ക്ക് വേണ്ടവിധത്തിൽ പരിഗണന നൽകിയിട്ടില്ല. എൻ.എസ്.എസും, എസ്.എൻ.ഡി.പി, അടക്കമുള്ള ഹൈന്ദവ സംഘടനകളുടെയും സംസ്ഥാന നേതൃത്വം ഒരിടത്തും ജാഥയുടെ അതെ മാറി നിന്നു. ഇതെല്ലാം മുസ്ലീംലീഗിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യത്തെ ആസന, എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത ലീഗ് നിലപാടിന് എല്ലാ കാലത്തും
ലഭിച്ചിട്ടുണ്ട്. സാദിഖലി തങ്ങളുടെ വരവോടുകൂടി ഇതര വിഭാഗങ്ങളുടെ സ്വീകാര്യത നഷ്ടപ്പെടുന്നതാണ് കാണുന്നത്. ഹൈദലി ശിഹാബ് തങ്ങൾ അസുഖ ബാധിതനായി കിടന്ന കഴിഞ്ഞ നിയമസഭ തിരഞ്ഞെടെപ്പിൽ തന്നെ ഇതര വിഭാഗത്തിന് ഇദ്ദേഹത്തോടുള്ള എതിർപ്പ് ലീഗ് സ്ഥാനാർത്ഥികൾ ഏറ്റുവാങ്ങേണ്ടിവന്നതാണ്. വലിയ തിരിച്ചടി നേരിടുകയും ജയ്ച്ചവർക്ക് തന്നെ ചെറിയ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. കോൺഗ്രസും ഇതുമൂലം തിരഞ്ഞെടുപ്പിൽ വലിയ വില നൽകേണ്ടിവന്നു.
മുസ്ലീംലീഗിന്റെ മുൻകാല അദ്ധ്യക്ഷൻമാരിൽ നിന്നും പാണക്കാട് തറവാടിന്റെ പാരമ്പര്യത്തിൽ നിന്നും വിത്യസ്തമായ പ്രവർത്തനശൈലിയാണ് ഇദ്ദേഹം പിന്തുടരുന്നത്. ഹാദിയ സോഫിയ ലോറൻസ് പള്ളി വിഷയത്തിലും ലൗ ജീഹാദ് വിഷയത്തിലും ലീഗിന്റെ നിലവിലുള്ള മതസൗഹാർദ നിലപാടിന് പകരം മുസ്ലീം കാഴ്ചപ്പാട് മാത്രമല്ല തീവ്ര മുസ്ലീം സംഘനടകളുടെ നിലപാടിനൊപ്പമാണ് നിലകൊണ്ടത്. നാളിത് വരെയുള്ള ലീഗിന്റെ ചരിത്രത്തിൽ റംസാൻ മാസത്തിൽ റിലീഫ് പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തനങ്ങളാണ് നടക്കാറുള്ളത്. വർഷം സക്കാത്ത് നൽകുന്ന പണം ലീഗിന്റെ പ്രവർത്തന ഫണ്ട് സാമാഹരണമായാണ് നടത്തിയത്. റംസാൻ മാസത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് പോലും ലീഗിന്റെ പ്രവർത്തന ഫണ്ട് പിരിവ് എന്നത് ലീഗ് രാഷ്ട്രീയത്തിൽ കേട്ട് കേൾവിയില്ലാത്തതാണ്. പൊതു സമൂഹം ലീഗ് അദ്ധ്യക്ഷന്റെ പ്രവർത്തനങ്ങളെ പരിഹാസ്യമായ രീതിയിലാണ്. നോക്കി കാണുന്നതും വിലയിരുത്തുന്നതും വൈതാളിക കോക്കസിന്റെ വലയിലകപ്പെട്ട പ്രസിഡന്റ് ലീഗിന്റെ പ്രഖ്യാപിത നയങ്ങൾ നടപ്പിലാക്കണമെന്നും, പാണക്കാട് കുടുംബത്തിന്റെ മഹിമയും മതസൗഹാർദ നിലപാടുകളും ഉയർത്തി പിടിക്കുകയും വേണമെന്നും ഷൈജൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *