April 25, 2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 23 ന്

0
Img 20220621 Wa00322.jpg
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റി വാർഷിക പൊതുയോഗവും 2022-2024 ജില്ലാ ഭരണ സമിതി തിരഞ്ഞെടുപ്പും ജൂൺ 23 ബുധനാഴ്ച രാവിലെ 10 മണി മുതൽ കൈനാട്ടി ജില്ലാ വ്യാപാര ഭവനിൽ വെച്ച് ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്റെ അദ്ധ്യക്ഷതയിൽ നടക്കും.
സംഘടന സംസ്ഥാന ആക്ടിംങ്ങ് പ്രസിഡന്റ് .പി.കുഞ്ഞാവു ഹാജി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യ ഭരണാധികാരിയായി ഭരണ സമിതി തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന യോഗത്തിൽ സംസ്ഥാന ട്രഷർ ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തും.
2019-2021 വർഷത്തെ റിപ്പോർട്ടും കണക്കും ജനറൽ സെക്രട്ടറി .ഒ.വി.വർഗ്ഗീസ്, ജില്ലാ ട്രഷറർ ശ.ഇ.ഹൈദു തുടങ്ങയിവർ അവതരിപ്പിക്കും. സംഘടന ജില്ലാ കമ്മറ്റി ജില്ലാതലത്തിൽ 2022-ൽ ഏർപ്പെടുത്തുന്ന ദൃശ്യ മാധ്യമ പുരസ്ക്കാരത്തിന്റെ വിതരണം യോഗ ത്തിൽ നടക്കും. 2019-2021 വർഷത്തിൽ വയനാട് ജില്ലയിൽ ദൃശ്യ മാധ്യമ വാർത്താ രംഗത്ത് പ്രവർത്തിക്കുന്ന മികച്ച റിപ്പോർട്ടർമാർക്കാണ് സംഘടന “വ്യാപാരി ശിൽപവും 10000 രൂപ ക്യാഷ് അവാർഡും നൽകുന്നത്.
സംസ്ഥാന വൈസ്പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ആശംസകൾ നേരുന്ന യോഗത്തിൽ 2019-2021 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റ് കമ്മറ്റികൾക്ക് അവാർഡുകൾ വിതരണം, മികച്ച വ്യാപാര സംരഭകരെ ആദരിക്കൽ തുടങ്ങിയവ നടക്കും.
പത്രസമ്മേളത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ജനറൽ സെക്രട്ടറി ഒ.വി. വർഗ്ഗീസ്, ജില്ലാ ട്രഷറർ ഇ.ഹൈദ്രു, ജോജിൻ ടി. ജോയി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *