April 20, 2024

ചരിത്രവിജയവുമായി വീണ്ടും ജി. എം. ആർ.എച് എസ് എസ്. കണിയാമ്പറ്റ

0
Img 20220621 Wa00472.jpg
കണിയാമ്പറ്റ :പട്ടികവർഗ്ഗ വികസനവകുപ്പിന് കീഴിൽ കണിയാമ്പറ്റ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിന് തുടർച്ചയായി മൂന്നാം വർഷവും ഹയർസക്കണ്ടറി പരീക്ഷയിൽ മിന്നുന്ന വിജയം.51 പേർ പരീക്ഷ എഴുതിയതിൽ 50 പേരും ഉപരി പഠനത്തിന് അർഹത നേടുകയും രണ്ട്  കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ 3 കുട്ടികൾക്ക് അഞ്ച് എ പ്ലസ്സും ഒരു എ യും ലഭിക്കുകയുണ്ടായി. പരീക്ഷ എഴുതിയ 51 പേരിൽ 34 പേർക്കും 80% ന് മുകളിൽ മാർക്ക്‌ നേടാൻ കഴിഞ്ഞു എന്നതും സ്കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.51 ൽ 46 പേരും പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർഥിനികളാ ണെന്നതും ശ്രദ്ധേയമാണ്. ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർഥിനികളെയും അദ്ധ്യാപകരും സ്കൂൾ അധികൃതരും പി ടി എ യും അഭിനന്ദിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *