സൗജന്യ പഠന സഹായ കിറ്റ് വിതരണം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/കേരള ആട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠന സഹായത്തിനായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, 2 നോട്ട്ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്കുന്നു. പഠനോപകരണ കിറ്റിനായുള്ള അപേക്ഷകള്‍ kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം സഹിതം wyd.kmtwwfb@kerala.gov.in എന്ന ഇ മെയിലിലും ജില്ലാ ഓഫീസില്‍ നേരിട്ടും അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ ജൂണ്‍ 25ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 206355.
Leave a Reply