August 28, 2026

ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

0
IMG-20220624-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : അഗ്നിപഥ് പദ്ധതിയിലൂടെ തുടരുന്ന യുവജന വിരുദ്ധതയ്ക്കും രാജ്യത്തിന്റെ
സൈനികമേഖലയെ ആർ എസ് എസ് വൽകരിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെ നീക്കത്തിനെതിരെയും ഡിവൈഎഫ്ഐ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മുട്ടിൽ മുതൽ കൽപ്പറ്റ വരെ കാൽനട ജാഥയാണ് സംഘടിപ്പിച്ചത്. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചുള്ള സമരം. മുട്ടിലിൽ വെച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഫ്ലാഗ് ഓഫ് ചെയ്തു. സമാപന യോഗം കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. 
കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ബ്ലോക്ക് ട്രഷറർ എം.കെ. റിയാസ്, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *