April 24, 2026

യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു

0
IMG-20220624-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : യോഗാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും ആയുഷ് വകുപ്പും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗാ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷിജു ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ചെയ്യാന്‍ കഴിയുന്ന യോഗ മുറകളാണ് പരിശീലനത്തില്‍ അവതരിപ്പിച്ചത്. പരിപാടിയില്‍ ആയുര്‍വേദ വകുപ്പ് സീനിയര്‍ സുപ്രണ്ട് എം.എസ് വിനോദ് അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഡി.എം.ഒ കെ.പി വിനോദ് ബാബു ജീവനകാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ കെ.ഗോപിനാഥന്‍, ഡോ.ടി.എന്‍. ഹരിശങ്കര്‍, ഇ.കെ മനോജ്, ഡോ. വീണാ വിജയന്‍, കെ.സി. അക്ഷയ, ടി.എസ. വൈശാഖ്, കെ.എ. ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *