September 21, 2026

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ചതിൽ മാനന്തവാടിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി

0
IMG-20220624-WA00482.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസിന് അകത്ത് കടന്ന എസ് എഫ് ഐ പ്രവർത്തകർ കമ്പ്യൂട്ടറുകളും, ലോകസഭ മണ്ഡലത്തിലെ നിരവധി ഫയലുകളും, ഫർണ്ണിച്ചറുകളും അടിച്ച് തകർത്തു. ലക്ഷങ്ങൾ വില മതിക്കുന്ന നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അകത്ത് കടന്ന പ്രവർത്തകർ എം.പി.ഓഫീസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്യ്തു.ഇതിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി. ഉപരോധ സമരം എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗ്ഗീസ്, പടയൻ മുഹമ്മദ്, എ.എം. നിശാന്ത്, എച്ച്.ബി.പ്രദീ ബ്മാസ്റ്റർ, കമ്മനമോഹനൻ, ടി.എ.റെജി പടയൻ റഷീദ്,  ചിന്നമ്മ ജോസ്, പി.എം.ബെന്നി, മുജീബ് കൊടിയോടൻ, ബൈജു പുത്തൻപുരയ്ക്കൽ, അസീസ് വാളാട്, സുശോഭ് ചെറുകുമ്പം, കബീർ മാനന്തവാടി, തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *