July 16, 2026

പച്ചക്കറി വിൽപ്പനയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആൾ പിടിയിലായി

0
IMG-20220625-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ എമിലി സ്വദേശി വാടകക്ക് താമസിക്കുന്ന ചമ്പാടൻ വീട്ടിൽ ജോസ് വിളിക്കുന്ന മഹേഷ്‌, പച്ചക്കറി വിൽപ്പനയുടെ മറവിൽ കഞ്ചാവ് വിറ്റതിന് പിടിയിലായി.
തലശ്ശേരി സ്വദേശിയായ ഇയ്യാൾ കൽപ്പറ്റ എമിലിയിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവ്, 3000 രൂപ തൊണ്ടി മണി എന്നിവ കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് കണ്ടെടുത്തു അറസ്റ്റ് ചെയ്തു .
 കല്പറ്റ ഭാഗത്ത് പച്ചക്കറി വില്പനയുടെ മറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തി വരികയായിരുന്നു. പ്രതിയുടെ പേരിൽ കല്പറ്റ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് കല്പറ്റ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫീസർ രഘു എം എ,
സി ഇ ഒ സുനിൽകുമാർ വൈശാഖ് വി കെ, രഞ്ജിത്ത് സി കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *