April 24, 2024

ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം: രാഹുൽ ഗാന്ധി എം പി

0
Img 20220625 Wa00122.jpg
കൽപ്പറ്റ: ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമായി ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ ആകുന്നത് പ്രതികൂലമായി ബാധിക്കുമെന്ന വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ, ദൂരപരിധി പുനഃപരിശോധിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും എംപവേർഡ് കമ്മിറ്റിയെയും എത്രയും പെട്ടെന്ന് സമീപിക്കാൻ നേരത്തെ കേരളാ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു.
'ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിപാലനം നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സമീപകാല വിധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ ആഘാതത്തിൽ ഇപ്പോഴും വലയുന്ന പ്രാദേശിക സമൂഹങ്ങൾ ഈ വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്കകൾപ്രകടിപ്പിച്ചിട്ടുണ്ട്. കാർഷിക സംവിധാനങ്ങളുടെ മാറ്റവും ഇലക്ട്രിക്കൽ കേബിളുകൾ സ്ഥാപിക്കലും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ESZ മാർഗ്ഗനിർദ്ദേശങ്ങൾ നിയന്ത്രിക്കുന്നു. ESZ-നുള്ളിൽ ഒരു കാരണവശാലും സ്ഥിരമായ ഒരു ഘടനയൂം വരാൻ അനുവദിക്കില്ലെന്ന് വിധിയിൽ പറയുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, അത്തരം നിയന്ത്രണങ്ങൾ പ്രാദേശിക സമൂഹങ്ങളുടെ പ്രതികൂലമായി ബാധിക്കും. സാഹചര്യം ഗുരുതരമാണെങ്കിൽ ESZ ന്റെ ഏറ്റവും കുറഞ്ഞ വീതി കുറയ്ക്കാമെന്ന്‌ വിധി വ്യവസ്ഥ ചെയ്യുന്നുണ്ട്‌, കൂടാതെ ഈ കാര്യം ആവശ്യപ്പെട്ട്‌ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (സി ഇ സി ) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും  സംസ്ഥാന സർക്കാരിന്‌  സമീപിക്കാനും ഈ വിധി അനുവദിക്കുന്നു. സി ഇ സി , എം ഒ ഇ എഫ് ആൻഡ് സിസി   എന്നിവയുടെ ശുപാർശകൾ സുപ്രീം കോടതി പരിഗണിക്കുമെന്നും ഈ വിധിയിൽ പറയുന്നു. ഇക്കാര്യത്തിൽ    സി ഇ സി യെയും എംഒഇഎഫ് ആൻഡ് സിസിയെയും സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട്‌ കേരള മുഖ്യമന്ത്രിക്ക് 8.06.2022 നു കത്തെഴുതിയിട്ടുണ്ട്'‌- രാഹുൽ ഗാന്ധി എം പി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news