April 20, 2024

ജനാധിപത്യത്തിന്റെ വെള്ളമുണ്ട മാതൃക ശ്രദ്ധേയമാകുന്നു

0
Img 20220625 Wa00142.jpg
വെള്ളമുണ്ടഃ ജി.എം.എച്ച്.എസ് എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിച്ച ഇൻഡോർ സ്റ്റേജ് വെള്ളമുണ്ട ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തിൽ വിജയിച്ച്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണിയാരം ജി.കെ.എം ഹയർസെക്കണ്ടറി സ്കൂളിലെ സ്റ്റെനിൻ ജോസ് ഉൽഘാടനം ചെയ്തത് കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി മാറി. വിശിഷ്ടതിഥികൾ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ തലപ്പുഴ സ്വദേശിയായ കണിയാരം സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി സ്റ്റെനിൻ ജോസ് ഇൻഡോർ സ്റ്റേജ് നാടിന് സമർപ്പിക്കുമ്പോൾ സദസ്സ് കരഘോഷം മുഴക്കി വര വേൽക്കുകയായിരുന്നു.
കൂടാതെ കൈനിറയെ സമ്മാനങ്ങളും അംഗീകാര ഫലകവും നൽകി ഉദ്‌ഘാടകനെ അനുമോദനങ്ങൾ നൽകി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രോത്സാഹിപ്പിച്ചതും രക്ഷിതാക്കൾക്കും മറ്റും നവ്യാനുഭവമായി മാറി.രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സുൽത്താൻ ബത്തേരി സർവ്വജന സ്കൂൾ വിദ്യാർത്ഥിനി ഷഹ്‌ന അസ്റിനും 
മൂന്നാം സ്ഥാനക്കാരി  
ആഥിതേയ സ്‍കൂളായ ജി.എം.എച്ച്‌.എസ്.എസിലെ 
അവ് ലിൻ  അന്ന ഷിബുവിനും 
ഫലകവും സമ്മാനങ്ങളും നൽകി.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുറമെ മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രസംഗം നടത്തിയ മറ്റ് 
ഏഴ് വിദ്യാർത്ഥികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ചടങ്ങിൽ വെച്ച് നൽകി.വയനാട് ജില്ലയിലെ 
ഹൈസ്കൂൾ-പ്ലസ്‌ടു തല വിദ്യാർത്ഥികൾക്ക് ഓൺലൈനായി പങ്കെടുക്കാവുന്ന രൂപത്തിൽ 
'എന്റെ ഇന്ത്യ' എന്ന വിഷയത്തിൽ 2 മിനിറ്റിൽ കൂടുതലാവാത്ത പ്രസംഗ വീഡിയോ തെയ്യാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയച്ചു കിട്ടിയ 100 ലധികം പ്രസംഗത്തിൽ നിന്നുമാണ് മികച്ചത് തിരഞ്ഞെടുത്തത്‌.
 ജുനൈദ് കൈപ്പാണിയുടെ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണ ചടങ്ങായ വികസന മധുര സംഗമം പരിപാടി ഇതിനകം ശ്രദ്ധേയമായതാണ്.
വേറിട്ട ശൈലിയും സമീപനവും സ്വീകരിച്ച്‌ ജുനൈദ് കൈപ്പാണി പ്രാദേശിക സർക്കാർ സംവിധാനത്തിന് പുതിയ മാനം നൽകി കൊണ്ടിരിക്കുകയാണ് 
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി അധ്യക്ഷത വഹിച്ചു.
ജുനൈദ് കൈപ്പാണി വിജയികളെ പരിചയപെടുത്തുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. 
പ്രിൻസിപ്പാൾ പി.സി തോമാസ്, എച്ച്‌.എം ഷീജ നാപ്പള്ളി,പി.കെ സുധ,വി.കെ.പ്രസാദ്,കെ 
അബ്ദുസലാം, ഇ.ഹാരിസ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *