September 20, 2026

മാധ്യമ പ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള ഭീഷണി : കെ.ആർ എം.യു പ്രതിഷേധിച്ചു

0
IMG-20220626-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മാധ്യമ പ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള രാഷ്ട്രീയ നേതാക്കളുടെയും പ്രവർത്തകരുടെയും മോശം സമീപനം അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് കെ.ആർ എം യു വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയനാട് കൽപ്പറ്റയിൽ പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനം നടത്തുമ്പോൾ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ അധിഷേപിച്ച നടപടി പ്രതിഷേധാത്മകമാണെന്ന് കെ.ആർ എം യു ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി. കൂടാതെ അതിനു ശേഷം ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറും അസഭ്യവർഷവും അംഗീകരിക്കാനില്ല. മാധ്യമ പ്രവർത്തകർ വ്യക്തിപരമായല്ല തൊഴിലിന്റെ ഭാഗമായാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതും അതിനോട് പക്വതയുടെ പ്രതികരിക്കേണ്ടത് നേതാക്കളാണെന്നും ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി. ജിംഷിൻ സുരേഷ് ,രതീഷ് വാസുദേവൻ, അബുതാഹിർ , ജിൻസ് തോട്ടുംകര, ജാഷിദ് കരീം, തുടങ്ങിയർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *