April 24, 2026

ദേശാഭിമാനി ഓഫീസിന് നേരെയുള്ള അക്രമം എൻസിപി വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

0
IMG-20220626-WA00273.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : മതേതരത്വത്തിനും ജനാധിപത്യത്തിലെ നീതി നിഷേധങ്ങൾ ക്കെതിരെ പോരാടുന്ന ദേശാഭിമാനി പത്ര ഓഫീസിനു നേരേയുണ്ടായ ആക്രമണവും വിഡി സതീശന്റെ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ കയ്യേറ്റവും ബിൽഡിങ്ങിന് താഴെ താമസിക്കുന്ന വീട്ടമ്മയ്ക്കും കുട്ടികൾക്കുമെതിരെ ഉണ്ടായ കല്ലേറും കേരളത്തിൽ സുധാകരനിസം നടപ്പാക്കുന്നതിന്റെ തുടർച്ചയായി കാണേണ്ടി വരുമെന്നും ഇത്തരത്തിലുള്ള കോൺഗ്രസിന്റെ എല്ലാ അക്രമസംഭവങ്ങളെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റി അപലപിക്കുകയും ചെയ്യുന്നു. എൻസിപി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
 സംസ്ഥാന ജില്ലാ നേതാക്കളായ സിഎം ശിവരാമൻ, എംപി അനിൽ , കെ പി ദാമോദരൻ , കെ വി റെനിൽ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, എപി ഷാബു, എ കെ രവി, ടോണി ജോൺ, അഡ്വ:എം ശ്രീകുമാർ, അനൂപ് ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *