August 28, 2026

കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്

0
IMG-20220626-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക് .ഇന്ന് വൈകുന്നേരം നാല് മണിയോടെ തിരുനെല്ലി അപ്പപ്പാറ ചക്കിണിയിൽ വെച്ചാണ് പ്രദേശവാസിയായ നന്ദൻ (56) നെ കാട്ടാന ആക്രമിച്ചത്. കാലികളെ വീട്ടിലേക്ക് മടക്കി കൊണ്ട് വരുബോഴാണ് സംഭവം. റോഡരികിൽ നിന്ന് കുറച്ച് മാറ്റി വഴിതെറ്റിയ പശു കിടാവിനെ തെളിക്കാൻ പോയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ നന്ദന്റെ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *