June 10, 2026

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് സമരം ജൂൺ 29 ന്

0
IMG-20220627-WA00412.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ജൂൺ 29 ന് പത്തുമണിക്ക് സമരം നടത്തും.തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കുക,റിട്ടയർമെന്റ് ആനുകൂല്യം കാര്യക്ഷമമായ രീതിയിൽ വർദ്ധനവ് വരുത്തുക , സർക്കാർ മാസ്റ്ററിങ് നിർത്തിവെച്ച കാലയളവിൽ പെൻഷൻ തുകയാകുന്ന തയ്യൽ തൊഴിലാളികൾക്ക് കാലതാമസം വരാത്ത രീതിയിൽ ആനുകൂല്യം നൽകാനുള്ള നടപടി സ്വീകരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക. ജനജീവിതത്തിന് ഭീഷണിയാകുന്ന ബഫർസോൺ വിധിയെ ലഘൂകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, ഇരട്ട പെൻഷൻ പേരുപറഞ്ഞ് ക്ഷേമനിധിയിൽ ഉള്ള വിധവകളുടെ പെൻഷൻ നിർത്തലാക്കിയത് മുൻകാലപ്രാബല്യത്തോടെ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് എ കെ ടി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *