March 28, 2024

ജീവിതത്തിന്റെ കനൽവഴികളിലും സംഗീതത്തെ നെഞ്ചിലേറ്റി ജിഷ്ണു സതീഷ്

0
Img 20220629 Wa00102.jpg
റിപ്പോർട്ട്‌  :ദീപാ ഷാജി പുൽപ്പള്ളി…..

കൽപ്പറ്റ :  ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും സംഗീതത്തിലൂടെ സ്വാന്ത്വനം കണ്ടെത്തി ജിഷ്ണു സതീഷ് .

ഫ്ലവേഴ്സ് ചാനൽ നടത്തിയ കോമഡി ഉത്സവത്തിൽ സ്വന്തമായി എഴുതിയ വരികൾക്ക് സംഗീതം നൽകി ആലപിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു ജിഷ്ണു സതീഷ് .പടിഞ്ഞാറത്തറ പഞ്ചായത്തിലെ ചേര്യം കൊല്ലി, കല്ലുവെട്ടാം താഴത്ത് കുറുമ കോളനിയിൽ വടക്കോട്ട്ക്കുന്ന് സതീഷ് – ഷൈനി ദമ്പതികളുടെ മകനാണ് ജിഷ്ണു.ഒരു പരിശീലനവും ഇല്ലാതെ, ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള ഗാനങ്ങൾ കേട്ട് ചെറുപ്പം മുതൽ , സ്കൂൾ പഠന വേളകളിലും ജിഷ്ണു പാട്ടുകൾ പാടിയിരുന്നു .
 കൂലി പണിക്കാരനായ അച്ഛന്റെയും, തൊഴിലുറപ്പ് പണിക്ക് പോകുന്ന അമ്മയുടെയും പ്രതീഷക്കൊത്ത് ജിഷ്ണു മിടുക്കനായി പഠിച്ച് കൽപ്പറ്റ എൻ. എം. സ് ഗവ : കോളേജിൽ നിന്നും ഡിഗ്രി ഹിസ്റ്ററി നല്ല മാർക്കോടെ പാസ്സായി.
 പഠനത്തിന് സാമ്പത്തിക പരിമിതികൾ പ്രശനമായപ്പോൾ 2- വർഷമായി ജിഷ്ണുവിന്റ തുടർ പഠനം മുടങ്ങി.
 കല്യാണ ആഘോഷങ്ങൾക്കും, പൊതു പരുപടികൾക്കും, പല സ്റ്റേജ് പ്രോഗാമിലും, അമ്പലത്തിലെ ഉത്സവവേളയിലുമെല്ലാം ജിഷ്ണുവിന്റെ ഗാനങ്ങളേറെ ശ്രദ്ധാ കേന്ദ്രമാകുന്നു . മുന്നോട്ടുള്ള ജീവിതത്തിൽ നല്ലൊരു ഗാനരചിയിതാ വും, ഗായകനു മാകണമെന്നാണ് ജിഷ്ണുവിന്റെ ജീവിത സ്വപനം .
 ഇൻഫിനിറ്റിയെന്ന ആൽബത്തിൽ ലെറിക്സ് ജിഷ്ണു വാണ് ചെയ്‍തത്.
ചെറുപ്പം മുതൽ ജിഷ്ണു വിന്റെ കാഴ്ച്ചക്ക് 50% കുറവ് ഉണ്ട്. പല ചികിത്സകൾ നടത്തി യെങ്കിലും ഇത് പൂർണ്ണമായി മാറില്ലയെന്ന് വൈദ്യശാസ്ത്രം പറയുമ്പോളും തന്റെ യു ള്ളിലുള്ള സംഗീതമെന്ന പ്രതിഭക്ക് മനസാന്നിധ്യം കൊണ്ട് കൂടുതൽ തെളിച്ചം നൽകുകയാണ് ജിഷ്ണുവിന്ന്.
ജിഷ്ണു ഗംഗോത്രി സൗണ്ട് എന്ന പേരിലാണ് 23- കാരനായ ഈ വിദ്യാർത്ഥി അറിയപ്പെടുന്നത്. മ്യൂസിക് ഡയറക്ടറാകണമെന്നതും ജിഷ്ണുവിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണ്.
കയറിക്കിടക്കാൻ നല്ലൊരു വീട് പോലുമില്ല ജിഷ്ണുവിന്.10. സെന്റ് സ്ഥലത്ത് മുള കൊണ്ട് ചുറ്റുംകെട്ടി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് , ആസ്പറ്റോസ് കൊണ്ട് മേൽക്കൂരയും മേഞ്ഞ വീട്ടിലിരുന്നു തന്റെ ഗായകനാകണമെന്നുള്ള സ്വപ്‌നങ്ങൾക്ക് നിറക്കൂട്ട് നൽകുന്നു ജിഷ്ണു. ഇതിനോടകം തന്നെ മുപ്പത് ഗാനങ്ങൾ ജിഷ്ണു രചിച്ചു കഴിഞ്ഞു.
തന്റെ കളറിന്റെ പേരിൽ ചിലരെങ്കിലും മാറ്റി നിർത്തുന്നതും , കൊറോണക്ക് ശേഷം അച്ഛന് കൂലി പണി കുറഞ്ഞതും, അമ്മക്കുള്ള രോഗവും ഒക്കെ ജിഷ്ണു വിന്റെ സങ്കടങ്ങളി ലൊ ന്നാണ്.ഏക സഹോദരൻ നിതിൻ.
ഒരിക്കൽ സംഗീത ലോകത്തേക്ക് ചിറക് വിരിച്ചു പറന്നുയരാമെന്ന പ്രതീഷയിൽ ജീവിത തോണി തുഴയുന്നു വയനാടിന്റെ ഭാവിയിലെ അഭിമാനമായ ഈ ഗായകൻ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *