September 21, 2026

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

0
IMG-20220629-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാനത്തെ ഹയർസെക്കൻഡറി കളിൽ അനധ്യാപകരെ നിയമിക്കണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കുന്ന സർക്കാർ നിലപാടിനെതിരെ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ധർണ നടത്തി.വയനാട് വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.എൽ ബിനോയ് അധ്യക്ഷത വഹിച്ചു.ബെന്നി തോമസ്, സി.ഇ ബക്കർ , പി.പ്രേംജിത്ത്, എം.വി ബാബു ( എൻ. ടി. എസ്. എ ജില്ലാ ജോയിൻ സെക്രട്ടറി ), ബിനു പോൾ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *