IMG-20220630-WA00092.jpg

കാക്കി ഇടാൻ ഒരുങ്ങുന്ന പുൽപ്പള്ളി


AdAdAd
പുൽപ്പള്ളി: ചിരിക്കാനല്ല ചിന്തിപ്പിക്കാനാണ് ഈ വാർത്ത. സിനിമ താരം ദിലീപിൻ്റെ തിളക്കം സിനിമയിൽ പൊട്ടനായ നായകൻ ദിലീപ് ആ നാട്ടിലെ മുഴുവൻ ആളുകളുടെയും മുണ്ട് പറച്ചതോടെ ആ ഗ്രാമം മുഴുവൻ മുണ്ട് ഉടുക്കുന്നത് മാറ്റി പ്ലാൻ്റ് ഇടാൻ തുടങ്ങിയത്.വൻ വിജയമായ പാൻ്റ് പദ്ധതിയിലൂടെ മുതലാളിയായ ടൈലർ കൃഷ്ണൻകുട്ടി നിരവധി ടൈലർ യൂണിറ്റ് തുടങ്ങുന്നത് സിനിമ കഥ – ആ സിനിമ കഥ പോലെ പുൽപ്പള്ളി ഗ്രാമം കാക്കി ഇടാൻ ഒരുങ്ങുകയാണ് ഇത് യഥാർത്ഥ്യം: പുൽപ്പള്ളി മഹത്തായ ഗംഭീരമായ ജില്ലയിലെ പ്രധാന ടൗൺ ആണ്. പക്ഷേ ഇവിടെ ടൗണിലൂടെ നടക്കണമെങ്കിൽ പോലീസ് ആവണം അല്ലെങ്കിൽ കാക്കി ധരിച്ചിരിക്കണം കാരണം മറ്റൊന്നുമല്ല പുൽപ്പള്ളി ടൗണിലെ തെരുവ് നായ സങ്കേതം തെരുവ് നായ വളർത്തൽ കേന്ദ്രം പുൽപ്പള്ളി പോലീസ് സ്റ്റേഷനാണ് ടൗണിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന പട്ടികളോട് പോലീസുകാർക്ക് തോന്നിയ പട്ടി പ്രേമമാണ് ഇന്ന് നാടിനും നാട്ടുകാർക്ക് വിനയായിരിക്കുന്നത്.  പോലീസ് സ്റ്റേഷനിലെ വളർത്തുനായ്ക്കൾ പോലീസുകാർ ഡ്യൂട്ടിക്ക് ഇറങ്ങാറില്ലെങ്കിൽ ഇവർ ഡ്യൂട്ടിക്ക് കൃത്യമായി ഇറങ്ങുന്നു. റോഡിലൂടെ നടക്കുന്ന ഒരാളെയും പരിശോധിക്കാതെ വിടില്ല. പട്ടി കളുടെ പരിശോധന കർക്കശമായ തോടെ കാലത്ത് മദ്രസയിൽ പോകുന്ന കുട്ടികളും രാവിലെ ലാബുകളിൽ ടെസ്റ്റ് നടത്താൻ എത്തുന്ന പ്രായമായവരും തികച്ചും വെട്ടിലായിരിക്കുകയാണ്. കുഞ്ഞുമക്കൾ പട്ടികളെ ഭയന്ന് മദ്രസയിൽ പോകാതായി സ്ഥിരമായി പുലർച്ചേ നടക്കാനിറങ്ങുന്ന അഷറഫ് കാ പോലും നടത്തം നിറുത്തി..കാരണം നടക്കാൻ പോകുമ്പോൾ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടക്കണമെങ്കിൽ 30 രൂപ ഓട്ടോക്ക് കൊടുക്കണം അതുപോലെ തിരിച്ച് പോരുമ്പോഴും 30 ഓട്ടോക്ക് കൊടുക്കണം കടുവയും പുലിയുമായി വീർപ്പ് മുട്ടുന്ന ജനം ആരോഗ്യ പരിരക്ഷക്ക് വേണമെങ്കിൽ നടത്തതിന് ഇപ്പോൾ കാശ് മുടക്കണം. അതോടെ പുൽപ്പള്ളി ടൗൺ നിർജീവമാണ്. പോലീസിനോട് പറയാനുള്ള ഭയവും, പോലീസിന് പട്ടികളോട് ഉള്ള പ്രണയവുമാണ് നാട്ടുകാരെ വലക്കുന്നത് മുൻപ് പറഞ്ഞില്ലേ മുണ്ട് പറക്കുന്ന സിനിമ കഥ എന്നാൽ ഈ കഥ യാദർത്ഥ്യമാവുകയാണ് കാക്കി കണ്ടാൽ നായ്ക്കൾ കുരക്കില്ല വണങ്ങും അതിഥി തൊഴിലാളിയായ ഒരാൾ അയാളുടെ മക്കൾക്കും കാക്കി തൈയ്ച്ചതോടെ പട്ടികളുടെ ശല്യം കുറഞ്ഞൂ തനിക്ക് കിട്ടിയ കാക്കി ഭാഗ്യം ഭാഷ അറിയാത്തത് കൊണ്ട് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാൻ കഴിയാതെ വീർപ്പ് മുട്ടലിൽ കഴിയുകയാണ് മുൻപ് പറഞ്ഞ അതിഥി തൊഴിലാളി, ഇപ്പം കാര്യം മനസിലായല്ലോ എല്ലാ പുൽപ്പള്ളിക്കാർക്കും ,പോലീസ് സന്തോഷവാൻമാരാണ് പട്ടികളെ ഭയന്ന് പരാതി കൊടുക്കാൻ പോലും ആരുമില്ല -സ്വസ്ഥം അവർക്ക് സമാധാനം – മിണ്ടാപ്രാണികളെ സംരക്ഷിക്കുന്നത് തെറ്റല്ല എന്നാൽ അത് പൊതുജനത്തിന് ഭീക്ഷണിയാകും വിധമാകരുത്. സ്റ്റേഷൻ ചാർജ്ജ് ഉള്ള ഇൻസ്പെക്ടറോ, സബ്ബ് ഇൻസ്പെക്ടറോ മൃഗ സംരക്ഷണ വകുപ്പുമായി ഇടപെട്ടാൽ അവർ നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി സംരക്ഷിച്ച് കൊള്ളും എന്നാൽ അതിനുള്ള നടപടികളും പോലീസിൻ്റെ ഭാഗത്ത് നിന്നില്ല.ഫലത്തിൽ പുൽപ്പള്ളി ടൗണിൽ ഇറക്കുന്ന വിദ്യാർത്ഥികളൂം മുതിർന്നവരും കാക്കി കുപ്പായം അടിപ്പിക്കുക ധരിക്കുക കാക്കി ധരിച്ചാൽ പട്ടികൾ ഉപദ്രവിക്കില്ല വരും ദിവസങ്ങളിൽ കൂടുതൽ കാക്കി വസ്ത്രം അണിഞ്ഞവർ ടൗണിലൂടെ നടന്നാലും ഒന്നും ചിന്തിക്കേണ്ട അവർക്കും ജീവിക്കേണ്ടേ. പഞ്ചായത്ത് ഈ കാര്യം കണ്ടതായി നടിക്കുന്നില്ല ജനത്തിൻ്റെ പണം കൊണ്ട് ഫോർ വീലറിൽ കറങ്ങുന്ന അവർക്ക് എന്ത് പട്ടി _ പട്ടി ശല്യം പക്ഷേ പൊതുജനം പോലീസിൻ്റെ പട്ടി പ്രണയം കൊണ്ട് കഷ്ടപ്പെടുകയാണ് നടപടി ഉടൻ ഉണ്ടാകണം ഉണ്ടായേപറ്റൂ കാരണം തെരു നായ്ക്കളുടെ കേന്ദ്രമായി പുൽപ്പള്ളി സ്റ്റേഷൻ മാറിയിരിക്കുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.