April 17, 2024

വയനാട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ക്യാപസ് ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്

0
Img 20220630 Wa00182.jpg
കൽപ്പറ്റ : വയനാട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ക്യാപസ് ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.
ജില്ലയിലെ വിദ്യാർഥികളുടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നത് വരെ കാംപസ് ഫ്രണ്ട് പ്രക്ഷോഭം തുടരും. ഈ അധ്യയന വർഷവും ഉപരിപഠനത്തിന് യോഗ്യത നേടിയ 3086 വിദ്യാർഥികൾ പഠന സൗകര്യമില്ലാതെ പുറത്ത് നിൽക്കേണ്ട സാഹചര്യമാണുള്ളത്. പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുക, ഹയർ സെക്കണ്ടറികളില്ലാത്ത ഉചിതമായ മുഴുവൻ ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറികളനുവദിക്കുക,ജില്ലക്ക് പുറത്തുള്ള എസ് സി ,എസ് ടി  അധിക സീറ്റുകൾ ജില്ലയിലേക്ക് കൊണ്ടുവരിക, കാലങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മറ്റു ജില്ലകളിലെ സീറ്റുകൾ സ്ഥിരമായി മലബാർ ജില്ലകളിലേക്ക് മാറ്റുക തുടങ്ങിയവ മാത്രമാണ് സ്ഥായിയായ പരിഹാരം. ഈ ആവശ്യങ്ങൾ അംഗീകരിക്കും വരെ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും എന്നും കൽപറ്റ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ ട്രഷറർ സാദിഖ് അലി പറഞ്ഞു.ജില്ലാ സെക്രട്ടറി ഷബീർ കെ. സി. ജില്ലാ കമ്മിറ്റി അംഗം അസ്ന ഷെറിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *