April 25, 2024

കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻറ് തടവുക്കാരൻ്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും കോൺഗ്രസ്സ് പ്രവർത്തകരും

0
Img 20220722 Wa00362.jpg
മാനന്തവാടി: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റ് തടവുകാരൻ തുങ്ങി മരിച്ച സംഭവം ദുരൂഹതയുണ്ടെന്ന് കോൺഗ്രസും ബന്ധുക്കളും. കുറ്റകാർക്കെതിര നടപടി സ്വീകരിക്കണമെന്ന് തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ബന്ധുകളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുടംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ്
ടി.ബി.രോഗിയായ തലപ്പുഴ ഗോദാവരി കോളനിയിലെ മുപ്പത്തി ഏഴുകാരനായ ബിജുവാണ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങിമരിച്ചത്. ടി.ബി. പേഷ്യന്റായ ബിജുവിന് ഡോക്ടറുടെ സാന്നിധ്യം എപ്പോഴും ആവശ്യമാണ്. എന്നാൽ ഐസ്വലേഷൻ വാർഡ് എന്ന് പറഞ്ഞ് ബിജുവിനെ ഇരുട്ട് മുറിയിലാണ് കിടത്തിയത്. കൂടാതെ മൃതദേഹം സംസ്ക്കരിക്കുമ്പോൾ വൻ പോലീസ് സന്നാഹം തന്നെയാണ് ഒരുക്കിയത്. കൂടാതെ പോലീസ് എത്തി ബന്ധുക്കളോട് മരണത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും അങ്ങനെ പ്രതിഷേധിച്ചാൽ കിട്ടാനുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും പറയുകയുണ്ടായി. ഇതും ദുരൂഹതയിലേക്ക് വഴിവെക്കുകയാണ് അത്തരം സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസും ബന്ധുക്കളും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് പാറക്കൽ, വാർഡ് മെമ്പർ പി.എസ്. മുരുകേശൻ, ബന്ധുക്കളായ ടി. അജയൻ, അഖിൽ, അനിൽ, ഇ.ഡി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *