GridArt_20220504_1946555172.jpg

കല്‍പ്പറ്റ,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വികാസ് നഗര്‍, കല്‍പ്പറ്റ ടൗണ്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. മാനനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍.ടി.ഒ, വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 9 മുതല്‍ 6…

IMG-20220702-WA00502.jpg

പേവിഷബാധ:ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കൽപ്പറ്റ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചതോതില്‍ പേവിഷബാധയും അതോടനുബന്ധിച്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ. സക്കീന അറിയിച്ചു.മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് സാധാരണ രോഗ…

IMG-20220702-WA00492.jpg

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണം; രാഹുല്‍ ഗാന്ധി

നെന്മേനി : സമഗ്ര ഗ്രാമീണ വികസനത്തിനായി വിഭാവനം ചെയത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ദ്ധിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. നെന്മേനി ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   തൊഴിലുറപ്പ് കൂലി 400 രൂപയാക്കി ഉയര്‍ത്തുന്നതിനും തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര…

IMG-20220702-WA00482.jpg

പ്ലസ് വണ്‍ പ്രവേശനം, സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണം : ടി.സിദ്ധീഖ് എം.എല്‍.എ

കല്‍പ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത കുറവ് നികത്തി ജില്ലയില്‍ നിന്നും യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ടി സിദ്ധീഖ് എം.എല്‍.എ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വന്യജീവികളുടെ ആക്രമണം തുടങ്ങി സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങള്‍ ജില്ലയില്‍…

IMG-20220702-WA00472.jpg

പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗം ചേര്‍ന്നു

മൂപ്പൈനാട് : മൂപ്പൈനാട് പഞ്ചായത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മുന്‍ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സഹായകമായിട്ടുണ്ടെന്നും ജൂലൈ 5 മുതല്‍ 5 ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, കുടുംബശ്രീ,…

IMG-20220702-WA00382.jpg

ഓൾ കേരള ടാഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി ഷാജി ചെറിയാൻ ചുമതലയേറ്റു

കൽപ്പറ്റ : ഓൾ കേരള ടാഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ ഷാജി ചെറിയാൻ  നിലവിൽ വയനാട് ജില്ലാ പ്രസിഡണ്ട് കൂടിയാണ്.

IMG-20220702-WA00372.jpg

കൽപ്പറ്റയിൽ നവീകരിച്ച അക്ഷയ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

കൽപ്പറ്റ: കൽപ്പറ്റ അക്ഷയ സെൻ്റർ കൂടുതൽ സൗകര്യങ്ങളോടെ സപ്ലെകോ ബിൽഡിങ്ങ് കോംപ്ലക്സിൽ ( അമ്മു കോംപ്ലക്സ് ) ജില്ലാ കളക്ടർ ഇ. ഗീത ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷെരീഫ ടീച്ചർ ആശംസ പ്രസംഗം നടത്തി. സ്വാഗതം അക്ഷയ കോ-ഓർഡിനേറ്റർ ജിൻസി ജോസഫ്. അക്ഷയ സംരംഭക പി.സി.മുംതാസ്…

IMG-20220702-WA00332.jpg

ഊര്‍ജോത്സവം: പുരസ്‌കാര വിതരണം നടത്തി

കൽപ്പറ്റ : ഊര്‍ജ്ജ വകുപ്പിനു കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഊര്‍ജ്ജസംരക്ഷണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടത്തിയ ഊര്‍ജോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. മുഹമ്മദ് ബഷീര്‍…

IMG-20220702-WA00322.jpg

കുറിച്യാര്‍മലയില്‍ ശക്തമായ മണ്ണിടിച്ചില്‍

വൈത്തിരി : പൊഴുതന കുറിച്യർ മലയിൽ മണ്ണിടിച്ചിൽ.കാലവർഷം കനത്തതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചിലും അപകടവുമുണ്ടായ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും മണ്ണിടിച്ചിലുണ്ടായത്.പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ തഴേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.മറ്റ് അപകടങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.പ്രദേശവാസികളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേന അംഗങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

IMG-20220702-WA00262.jpg

വിദ്യാർത്ഥി മുങ്ങി മരിച്ചു

ബത്തേരി : മാടക്കര കോടിയിൽ അഷ്റഫിന്റെയും ഷറീനയുടെയും മകൻ ആദിൽ (15) ആണ് മരിച്ചത്. കോളയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം. കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മൂലങ്കാവ് സ്കൂളിൽ പത്താംതരം വിദ്യാർഥിയാണ് ആദിൽ. സഹോദരങ്ങൾ അനസ് അശ്മില.