IMG-20220708-WA00562.jpg

ആർ.ആനന്ദ് ഐ. പി. എസ് വയനാട് ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന് സ്ഥാനമാറ്റം . പോലീസ് ഹെഡ്ക്വാട്ടേഴ്സ്  ആനന്ദ് ആർ ആണ് പുതിയ പോലീസ് മേധാവി. നിലവിൽ പോലീസ് ആസ്ഥാനത്തെ അഡീഷണൽ എ.ഐ.ജിയായിരുന്ന ആർ .ആനന്ദ്. അരവിന്ദ് സുകുമാർ കെ.എ.പി 1V ബറ്റാലിയൻ കമാണ്ടറായി നിയമിതനായത്.

IMG-20220708-WA00542.jpg

പാറുക്കുട്ടി അവ്വ (88) നിര്യാതയായി

പുൽപ്പള്ളി :ചുണ്ടക്കൊല്ലി ഉഴിയമ്പൻചോല പരേതനായ സുബ്ബൻ ചെട്ടിയുടെ ഭാര്യ പാറുക്കുട്ടി അവ്വ (88) നിര്യാതയായി. മക്കൾ :പരേതനായ ഷൺമുഖൻ, ലീല, പരേതനായ രാജു, രാധ, കൃഷ്ണൻകുട്ടി. മരുമക്കൾ :അമ്പിളി, ഗോപി ,പത്മിനി, അർജ്ജുനൻ ,ഷീജ. സംസ്കാരം : 09/07/2022- ന് 10 മണിക്ക് വീട്ടുവളപ്പിൽ.

IMG-20220708-WA00532.jpg

തങ്കപ്പൻ (87) നിര്യാതനായി

പുൽപ്പള്ളി:ചേപ്പില മരങ്ങനാപതിയിൽ തങ്കപ്പൻ (87) നിര്യാതനായി.ഭാര്യ : ലക്ഷ്മി.മക്കൾ :രമേശൻ, പരേതയായ ഗീത.മരുമക്കൾ :രാഗി രമേഷ്, പരേതനായ ശ്രീനിവാസൻ. സംസ്കാരം :നാളെ രാവിലെ വീട്ടുവളപ്പിൽ.

IMG-20220708-WA00522.jpg

സുനിതയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പനമരം : കഴിഞ്ഞ മാസം മൂന്നിന് പനമരം മൊട്ടക്കുന്ന് കോളനിയിൽ ,ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനിതയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . ഭർത്താവ് സുരേഷിനെ മാനാന്തവാടി ഡി.വൈ.എസ്.പി. ചന്ദ്രനാണ് അറസ്റ്റ് ചെയ്തത്. മൊട്ടക്കുന്ന് കോളനിയിലെ കൊച്ചിയുടെ മകളായ മുപ്പത്തിനാല് കാരിയായ സുനിതയെ മദ്യപിച്ച് ബോധരഹിതയായി കെട്ടി തൂക്കിയതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം…

IMG-20220708-WA00392.jpg

നാളെ മുതൽ കൈനാട്ടിയിലും ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ തെളിയും

കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ നാളെ (ജൂലൈ 9) മുതല്‍ തെളിയും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്‍ായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണ ചുമതല.നാളെ വൈകുന്നേരം 3 മണിക്ക് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.…

IMG-20220708-WA00332.jpg

പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണം : തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്

തവിഞ്ഞാൽ: പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്. പദ്ധതിക്കൾക്ക് അംഗീകാരം ലഭിച്ച് നടപ്പിലാക്കേണ്ട സമയത്ത് സർക്കാർ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും തവിഞ്ഞാലിന് രണ്ട് കോടി രൂപയിലധികം രൂപ കുറവ് വന്നതായും ഇത് ലൈഫ് ഭവന പദ്ധതി അടക്കം അട്ടിമറിക്കപ്പെടുമെന്നും ഭരണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ…

IMG-20220708-WA00322.jpg

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് ആറ് , ഏഴ് തിയ്യതികളിൽ

 മുട്ടിൽ :കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ്, 6, 7 തിയ്യതികളിൽ മുട്ടിലിൽ വെച്ച് നടക്കും. 6 ന് മാധ്യമ വിചാരണ സെമിനാറും 7 ന് പി.എ മുഹമ്മദ് നഗറിൽ പ്രതിനിധി സമ്മേളവും നടക്കും. സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മുട്ടിൽ ഇഎംഎസ് സ്മാരക മന്ദിരത്തിൽ…

IMG-20220708-WA00242.jpg

എച്ച് വൺ എൻ വൺ ബോധവൽക്കരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

കമ്പളക്കാട് :സംസ്ഥാനത്ത് പലയിടത്തും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് കൊഴിഞ്ഞങ്ങാട് പണിയ കോളനിയിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു. രോഗ പ്രതിരോധ ഔഷധ പാനീയമായ നിലവേമ്പ് കുടിനീർ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സുർജിത്ത്, ട്രൈബൽ…

IMG-20220708-WA00232.jpg

ലഹരിക്കെതിരെ യുവത ഡി.വൈ.എഫ്.ഐ ക്യാമ്പയിൻ

കൽപ്പറ്റ : 'ക്വിറ്റ് ഡ്രഗ്സ്' – ലഹരിക്കെതിരെ യുവത എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ വിപുലമായ ക്യാമ്പയിൽ ഏറ്റെടുക്കുന്നു. ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായ ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മേഖലാ തല ജാഗ്രതാ സമിതി രൂപീകരണമാണ് സംഘടിപ്പിക്കുക. ഡിവൈഎഫ്ഐ മേഖലാ…

IMG-20220708-WA00222.jpg

ആളില്ലാത്ത വീട്ടിൽ മോഷണം

മേപ്പാടി: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ,മാനിവയലിലെ അടച്ചിട്ട വീട്ടിൽ മോഷണം .മാനി വയൽ വേണാട് ജേക്കബ്ബിൻ്റെ വീട്ടിൽ നിന്നാണ് 75 പവൻ സ്വർണ്ണം കവർന്നത്. കോഴിക്കോട് വിവാഹ ചടങ്ങിന് പോയ വീട്ടുകാർ ഇല്ലാത്ത തക്കം നോക്കിയാണ് മോഷണം നടന്നത്. പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നു.