IMG-20220721-WA00032.jpg

രവി (65) നിര്യാതനായി

തോണിച്ചാൽ : കാരകുനി കല്ലിൽ വീട്ടിൽ രവി ( 65) നിര്യാതനായി. ഭാര്യ :മേരി. മക്കൾ ശ്രീജേഷ് ശ്രീജയ ശ്രീകല.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണി വിട്ടുവളപ്പിൽ.

IMG-20220721-WA00132.jpg

എം ബി .എ ബിരുദധാരിയെ എം.ഡി.എം. എ യുമായി കെ.എസ്.ആർ.ടി. സി. ബസ്സിൽ നിന്നും പിടി കൂടി

ബത്തേരി : മാരക മയക്ക്മരുന്ന്   247 gm . എം ഡി .എം എ യുമായ് ആലപ്പുഴ , അമ്പലപുഴ താലൂക്കിൽ, സ്റ്റേഡിയം വാർഡിൽ , പോസ്റ്റൽ സ്റ്റാഫ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സുഹയിലിനെ ഇന്ന് പിടികൂടി.  ഇന്ന് വൈകുന്നേരം 4 മണിക്ക് ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ട് ഭാഗത്തേക്ക് പോയിരുന്ന കെ എൽ  15 എ  1988…

IMG_20220721_194310.jpg

ത്രേസ്യാമ്മ (73) നിര്യാതയായി

പുൽപ്പള്ളി : മുള്ളൻകൊല്ലി – മാടൽ. ത്രേസ്യാമ്മ(73), പാണംപറമ്പിൽ (റിട്ടയേർഡ് ഹൈസ്ക്കൂൾ അദ്ധ്യാപിക) സ്നേഹസദൻ ചൈൽഡ് ഹോം. നിര്യാതയായി . ഭർത്താവ്, പരേതനായ ബേബി (റിട്ടേയേർഡ് എയർഫോഴ്സ് റേഡിയോ ഓഫീസർ) മക്കൾ പരേതരായ ചാൾസ്കെ. തോമസ് (ബോബി) , ഹെറിന്റ്കെ. തോമസ് (ബിബി ).  സംസ്കാരം നാളെ (22/07/22) വെള്ളിയാഴ്ച വൈകുന്നേരം 4 – മണിക്ക്…

IMG_20220721_184715.jpg

മെഡിസെപ്പ് പദ്ധതിയില്‍ മുഴുവന്‍ ആശുപത്രികളെയും ഉള്‍പ്പെടുത്തണം: കെ പി എസ് ടി എ

കല്‍പ്പറ്റ : ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാധ്യതയായി മാറിയെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി .മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രികളൊന്നും പദ്ധതിയില്‍ എം പാനല്‍ ചെയ്യപ്പെട്ടിട്ടില്ല .എം പാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളിലെ പ്രധാന ചികില്‍സാ വിഭാഗങ്ങളൊന്നും മെഡിസെപ്പിന്റെ പരിധിയില്‍ വരുന്നുമില്ല .സംസ്ഥാനത്തെ…

IMG_20220721_182354.jpg

എം.എസ്.എഫ് സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: ” വേര് ” ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക അധ്യക്ഷനായി. ജന.സെക്രട്ടറി അജ്നാസ് പുലിക്കാട് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായ നാസർ അഞ്ച്കുന്ന്, അഫ്സൽ ഷാൻ പാണ്ടിക്കടവ്,…

IMG_20220721_182021.jpg

അറക്ക സൂപ്പി ഹാജി (85)നിര്യതനായി

മാനന്തവാടി: വെള്ളമുണ്ട 8/4 സിറ്റിയിലെ മുൻകാല മുസ്ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായ അറക്ക സൂപ്പി ഹാജി (കളത്തിൽ) (85) നിര്യതനായി. ഭാര്യ :ഫാത്തിമ. മക്കൾ :സുബൈദ.ഉസ്മാൻ, ഫൗസിയ, മമ്മു,ഹാരിസ്(ടയർ ഷോപ്പ് 8/4) .മരുമക്കൾ: അബൂബക്കർ,സലിം, സീനത്ത്,റസിയ,ഹസീന.

IMG_20220721_181851.jpg

വിദ്യാർത്ഥി യാത്ര വിഷയം : കെ.എസ്.യു ട്രാൻസ്‌പോർട് ഓഫീസർക്ക് നിവേദനം നൽകി

കൽപ്പറ്റ : കെഎസ്ആർടിസി പ്രൈവറ്റ് ബസ്സുകളിൽ യാത്രചെയ്യുന്ന വിദ്യാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിച്ച് ഉടനടി നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസ്സിലെ പാസ് നൽകാത്തതുമായി ബന്ധപ്പെട്ട വിഷയവും വന്യമൃഗശല്യവും മറ്റു വാഹന സൗകര്യവും ഇല്ലാത്ത വയനാട് പോലുള്ള ഒരു ജില്ലയിൽ വിദ്യാർത്ഥികൾ വീടുകളിൽ സമയത്ത് എത്തുന്നതുമായി നേരിടുന്ന യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നും മറ്റ്…

IMG_20220721_180831.jpg

ആരോഗ്യ വകുപ്പിലെ മരുന്ന് ക്ഷാമം പരിഹരിക്കണം, ഒഴിവുകൾ നികത്തണം എൻ.ജി.ഒ. അസോസിയേഷൻ

മാനന്തവാടി: ജില്ലയിൽ ആരോഗ്യ വകുപ്പിൽ രൂക്ഷമായി തുടരുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനും ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അവശ്യപ്പെട്ട് എൻ ജി ഒ  അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി യുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീനു മുമ്പിൽ ധർണ്ണ നടത്തി. യഥാസമയം ടെൻഡർ…

IMG_20220721_175340.jpg

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തൊണ്ടര്‍നാട്: തൊണ്ടര്‍ന്നാട് കരിമ്പില്‍ മാവള്ളി സുകുമാരന്റെ മകന്‍ സതീഷ് കുമാര്‍ (45) നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സതീഷ് വീട്ടില്‍ തനിച്ചായിരുന്നു താമസം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊണ്ടര്‍നാട് എസ് ഐ അജീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ വാറ്റ്ചാരായം നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികള്‍ കണ്ടെത്തി. അമിത മദ്യപാനമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.…

IMG_20220721_165735.jpg

ക്ലാരമ്മ (75) നിര്യാതയായി

മുള്ളൻകൊല്ലി: പാടിച്ചിറ കടുപ്പിൽ മാത്യുവിൻ്റെ ഭാര്യ ക്ലാരമ്മ(75) നിര്യാതയായി.  മക്കൾ.ജിജി, ജീസ്സ് , ജോളി, ജീന, ജസ്റ്റിൻ, മനോജ്.മരുമക്കൾ.രാജു നെല്ലുനിൽക്കുംതടത്തിൽ, ജോയി തേയിലക്കാട്ട്, ബെന്നി മോരുകുന്നേൽ പെരിക്കല്ലൂർ, ജെസ്സി, ജിബിത, സീന .  സംസ്ക്കാരം നാളെ (22/07/22) ന് വെള്ളിയാഴ്ച രാവിലെ 10മണിക്ക് പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് പളളിയിൽ.