IMG-20220714-WA00422.jpg

ജലശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി

കൽപ്പറ്റ : സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജലശക്തി അഭിയാന്‍ ക്യാച്ച് ദ റെയ്ന്‍ 2022 ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലകളിലെ വിവിധ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ നേരിട്ട് വിലയിരുത്തി. കേന്ദ്രതൊഴില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്. റാവു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി സീനിയര്‍ സയന്റിസ്റ്റ് വെങ്കിട്ട…

IMG-20220714-WA00382.jpg

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി ഉൾപ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

IMG-20220714-WA00372.jpg

കനത്തമഴ: വനമേഖലയിലെ വിനോദ സഞ്ചാരത്തിന് നിയന്ത്രണം

കൽപ്പറ്റ : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനത്തിനുളളിലെ ദുരന്ത സാഹചര്യം നിരന്തരം നിരീക്ഷിക്കണം. അപകട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ വനത്തിനുള്ളിലെ വിനോദ…

IMG-20220714-WA00362.jpg

കാലവര്‍ഷക്കെടുതിയില്‍ പ്പെട്ടവര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

 കല്‍പ്പറ്റ:കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കും, കൃഷി നാശം, വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 150 ഓളം ഏറെ ഹെക്ടറില്‍ കൃഷി നശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള പ്രാഥമിക കണക്കു പ്രകാരം നൂറു കോടിയോളം…

IMG-20220714-WA00352.jpg

കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം 24 ന്: സ്വാഗത സംഘം രൂപീകരിച്ചു

അമ്പലവയൽ: കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം ജൂലൈ 24 ന് ഞായറാഴ്ച അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. 17 യൂണിറ്റുകളിൽ നിന്നുമായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അമ്പലവയൽ ഇ എം സ് മന്ദിരത്തിൽ ചേർന്ന രൂപീകരണ യോഗം കർഷക സംഘം മീനങ്ങാടി…

IMG-20220714-WA00342.jpg

പുൽപ്പള്ളിയിൽ പോലീസ് ക്വാർട്ടേഴ്സിന് മുകളിൽ മരം വീണു

പുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ വളപ്പിലെ കാറ്റാടി മരം കടപുഴകി വീണ് പോലീസ് ക്വാർട്ടേഴ്സിന് കേട്പാട് സംഭവിച്ചു. സ്റ്റേഷൻ വളപ്പിലെ സുരക്ഷാഭിത്തിയും  തകർന്നു. രാവിലെ 10.30 ഓടെയാണ് കൂറ്റൻ മരം കടപുഴകി വീണത്. മരത്തിന്റെ ചുവട് ദ്രവിച്ച നിലയി ലായിരുന്നു. എസ് ഐ മാരിൽ ഒരാൾ താമസിക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിലാണ് മരം വീണത്.…

IMG-20220714-WA00332.jpg

വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

ബത്തേരി: വീട്ടിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ ഫയർഫോഴ്സെത്തി രക്ഷ പെടുത്തി.സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലം വീട്ടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ സുൽത്താൻ ബത്തേരി അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി. വീട്ടുകാർ പുറത്തിറങ്ങിയ സമയത്ത് അകത്തെ കുറ്റി അബദ്ധവശാൽ കുട്ടി ലോക്ക് ആക്കി ഇരുമ്പ് വാതിൽ ആകയാൽ കുട്ടിക്ക് അത് തുറക്കുന്നതിനു സാധിക്കാതെ വരുകയും മാത്രമല്ല അകത്തു…

IMG-20220714-WA00322.jpg

പെരുകുന്ന ജനസംഖ്യയും പെരുകുന്ന ആശങ്കയും

റിപ്പോർട്ട്‌ : സി.ഡി. സുനീഷ്…. കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വിഭവങ്ങളുടെ ഉദ്പ്പാദനത്തെ ബാധിക്കുന്ന ,വിഭവങ്ങളുടെ ആവശ്യകത കൂടി വരുന്നതായാണ് ,പെരുകുന്ന ജനസംഖ്യ വിരൽ ചൂണ്ടുന്നത്. 2023 ൽ ഇന്ത്യ ചൈനയെ മറി കടന്ന് ജനസംഖ്യയിൽ മുന്നിലെത്തുമെന്ന് , വേൾഡ് പോപ്പുലേഷൻ പ്രൊസ്പക്ട്സ് 2022 കണക്കുകൾ സൂചന നൽകി. 2022 നവംബർ 15ന് ലോക…

IMG-20220714-WA00312.jpg

പുൽപ്പള്ളി പാറോട്ടികവലയിൽ തെങ്ങ് ഒടിഞ്ഞു വീണു

പുൽപ്പള്ളി : അമരക്കുനി-56 റൂട്ടിൽ   പറോട്ടിക്കവലയിൽ വേലൂക്കാവിൽ ജോയിയുടെ പറമ്പിലെ തെങ്ങ് ഇന്ന് രാവിലെത്തെ കാറ്റിലും മഴയിലും റോഡിലേക്ക് പൊട്ടിവീണു . നല്ല കായ്ഫലമുള്ള തെങ്ങായിരുന്നു.

IMG-20220714-WA00202.jpg

സ്കൂളിന് ശബ്ദസംവിധാനം നൽകി മാതൃകയായി പൂർവ്വ വിദ്യാർത്ഥികൾ

മേപ്പാടി : മേപ്പാടി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിൽ ശബ്ദസംവിധാനം ഒരുക്കുന്നതിൻ്റെ ഭാഗമായി 1986-87 എസ്. എസ്. എൽ. സി  ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ (ഓർമ്മച്ചെപ്പ് ) അഞ്ച് ക്ലാസ്സ് റൂമുകളിൽ സ്പീക്കർ സിസ്റ്റം വെക്കുന്നതിന് പണം സ്വരൂപിച്ച് നൽകി. സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ അക്കാലത്തെ സ്കൂൾ ലീഡർ ഡോറിൻ.ഡി.അൽമേഡ ഹെഡ്മാസ്റ്റർ വിനോദ്…