IMG_20220706_213800.jpg

നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കോറോം മൊട്ടമ്മൽ കോളനിയിലെ അതിരംപാറ ചന്ദ്രൻറെ മകൻ സുനീഷ് എടുത്ത ടിക്കറ്റിന് . ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് സുനീഷും കുടുംബവും

 കോറോം:കഴിഞ്ഞ 30-ആം തിയതി അസുഖബാധിതനായ അച്ഛൻ ചന്ദ്രന് മരുന്നു മേടിക്കാൻ വേണ്ടി മാനന്തവാടിയിൽ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സർക്കാരിന്റെ നിർമ്മൽ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു ഇടക്കിടക്ക് ലോട്ടറി എടുക്കാറുള്ള സുനീഷ് ലോട്ടറി എടുത്താൽ അച്ഛൻ ചന്ദ്രൻറെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു പതിവ്. ഒന്നാം തീയതി വൈകുന്നേരം മാതൃസഹോദരി മക്കളായ കണ്ണനും…

GridArt_20220504_1946555172.jpg

കമ്പളക്കാട്,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, പള്ളിമുക്ക്, കൊഴിഞ്ഞങ്ങാട്, കെല്‍ട്രോണ്‍ വളവ്, പറളിക്കുന്ന്, രാസ്ത, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്‍, മുണ്ടക്കല്‍, പിള്ളേരി, കട്ടയാട്, നാടാഞ്ചേരി, ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30…

IMG-20220706-WA00602.jpg

മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്‌ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് എജിയുടെ നിയമോപദേശം.…

IMG-20220706-WA00572.jpg

വിള ഇന്‍ഷൂറന്‍സ് പദ്ധതി വാഹന പ്രചാരണം ഫ്ളാഗ് ഓഫ് ചെയ്തു

കൽപ്പറ്റ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വാഹന പ്രചാരണം ആരംഭിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍നിന്നും ആരംഭിച്ച വാഹന പ്രചാരണം ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി…

IMG-20220706-WA00562.jpg

എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രത പാലിക്കണം:ഡി.എം.ഒ

കൽപ്പറ്റ : സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കൈവെടിയരുത്. ഇന്‍ഫ്‌ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട ഒരു…

IMG-20220706-WA00552.jpg

എം.എസ്.സി ഇലക്ട്രാണിക്സിന് റാങ്കുകൾ:അഭിമാനമായി നിമ്മിയും ആഷ്ലിയും

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംഎസ്‌സി ഇലട്രോണിക്സ് പരീക്ഷാഫലത്തില്‍ രണ്ട് ,മൂന്ന് റാങ്കുകള്‍ മാനന്തവാടി ഗവ.കോളേജിന്. രണ്ടാം റാങ്ക് എ.ജെ നിമ്മിയും, മൂന്നാം റാങ്ക് ആഷ്ലി ജോസഫുംകരസ്ഥമാക്കി. 2021 ല്‍ കോളേജില്‍ ആരംഭിച്ച എംഎസ്‌സി ഇലട്രോണിക്സ് പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികളാണിവര്‍. ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌നടത്തിയ പ്ലേസ്മെന്‍ഡ് ഡ്രൈവിലൂടെ ഈ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മുന്‍നിര ഐ.ടി, ഇലക്ട്രോണിക്‌സ് കമ്പനികളില്‍…

IMG-20220706-WA00542.jpg

റിപ്പൺ- പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷം

മേപ്പാടി: മേപ്പാടി റേഞ്ചിൽ ഉൾപ്പെടുന്ന റിപ്പൺ, പാൽചുരം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്തു ആറോളം ആനകൾ ആണ് രണ്ടാഴ്ചയായി തമ്പടിച്ചിട്ടുള്ളത്.കാപ്പി, കമുക്,വാഴ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിച്ചിട്ടുള്ളത്.കന്നുകെട്ടിൽ മാത്യു, കുറ്റിക്കാട്ടിൽ ജോസഫ്, വട്ടക്കാട്ടിൽ ജോൺസൻ തുടങ്ങിയവരുടേതാണ് കൃഷിയിടങ്ങൾ. വനം വകുപ്പ് അധികൃതർ വേണ്ട നടപടിയെടുത്തു പരിഹാരം കാണണമെന്ന്‌ നാട്ടുകാർ ആവശ്യപെട്ടു..

IMG-20220706-WA00532.jpg

പാല്‍ ചുരത്തില്‍ പാറവീണ് ഗതാഗത തടസം

മാനന്തവാടി: കൊട്ടിയൂര്‍ പാല്‍ച്ചുരത്തില്‍ പാറകള്‍ നിരങ്ങി വീണ് ഭാഗിക ഗതാഗത തടസ്സം. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ബോയ്‌സ് ടൗണില്‍ നിന്നും ചുരത്തിലേക്ക് പ്രവേശിച്ച് നാന്നൂറോളം മീറ്റര്‍ മാറിയാണ് സംഭവം. മലയുടെ മുകള്‍ ഭാഗത്ത് നിന്നും പാറക്കല്ലുകളും, മണ്ണും നിരങ്ങിയെത്തിയാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും നീക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

IMG-20220706-WA00522.jpg

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അക്രമം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൽപ്പറ്റ : ജൂണ്‍ 24നു രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു ജാമ്യം. എംപിയുടെ ഓഫീസില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയതിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസുകാരെ കൈയേറ്റം ചെയ്തതിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വിദ്യാര്‍ഥികള്‍ക്കു ജാമ്യം ലഭിച്ചത്. ആദ്യ കേസില്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും രണ്ടാമത്തേതില്‍ ജില്ലാ…

IMG_20220706_160654.jpg

മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി

മുള്ളൻകൊല്ലി : ജനകീയാസൂത്രണ പദ്ധതി വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്റെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് : ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാർ ജില്ലാ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.…