IMG-20220709-WA00712.jpg

മലയാംപടിയില്‍ ബൈക്ക് അപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

 മലയാംപടി : വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ കോച്ചേരിയില്‍ അഖില്‍(19)ആണ് മരിച്ചത്.രാവിലെ വയനാട് നിന്നും ഏലപീടികയിലെത്തി തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടെ മലയാംപടിയില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എറണാകുളത്ത് കോസ്റ്റ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് അഖില്‍.

IMG-20220709-WA00702.jpg

കറവപശുവിനെ കടുവ കൊന്ന്‌ തിന്നു

ബത്തേരി :മന്ദംകൊല്ലിക്ക് സമീപം ബീനാച്ചി എസ്റ്റേറ്റിലാണ് സംഭവം. ചൂരിമല വാര്യത്ത് പറമ്പില്‍ ഗോവിന്ദന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം ബിനാച്ചി എസ്റ്റേറ്റില്‍ മേയാന്‍വിട്ട പശുവിനെ കടുവ കൊന്നുതിന്നത്. ഗോവിന്ദന്റെ കറവ പശുവിനെ കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇന്ന് രാവിലെ നാട്ടുകാരടക്കം നടത്തിയ തിരിച്ചിലിലാണ് പാതിഭക്ഷിച്ച നിലയില്‍ എസ്റ്റേറ്റിനുള്ളില്‍ പശുവിന്റെ…

IMG-20220709-WA00552.jpg

ത്യാഗസ്മരണകളുടെ ബലിപെരുന്നാൾ നാളെ

കൽപ്പറ്റ :ത്യാഗവും വിശ്വാസവും സ്നേഹവും സാന്ത്വനവും  ഇഴ ചേർന്ന ,ഇസ്ലാം മത വിശ്വാസികളുടെ ബലി പെരുന്നാൾ നാളെ .സഹനവും ത്യാഗവും നിറവുകളാണെന്ന സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നത്. വാർദ്ധക്യ കാലത്ത് അനുഗ്രഹമായി കിട്ടിയ മകനെ ബലിയറുക്കണമെന്ന  ദൈവ കൽപ്പന പരിപാലിച്ച   ഇബ്രാഹിം നബിയുടെ ത്യാഗോജ്ജല സ്മരണകളിൽ നാളെ പള്ളികളിൽ ബലിതർപ്പണവും പെരുന്നാൾ നമസ്കാരവും നടക്കും.

IMG-20220709-WA00482.jpg

കേരള എൻ.ജി. ഒ സംഘ് സംസ്ഥാന സമ്മേളനം ജൂലൈ 16,17 തീയതികളിൽ

കൽപ്പറ്റ: കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ജൂലൈ 16,17 തീയതികളിൽ മാനന്തവാടിയിൽ വച്ച് നടത്തുമെന്ന് എൻ.ജി.ഒ സംഘ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ദേശീയതയെ ഉയർത്തി പിടിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കേരള എൻ.ജിഒ സംഘ്. പത്മശ്രീ ഡോ. ധനജ്ഞയ് ദിവാകരൻ ചെയർമാനായും എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി…

IMG-20220709-WA00472.jpg

ബൈപാസ് റോഡ് പ്രവർത്തിയിലെ വീഴ്ച : ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു

കൽപ്പറ്റ : വയനാട് ജില്ലയിലെ കൽപറ്റ ബൈപാസ് റോഡിൻ്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ കെആർഎഫ്ബി അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ സസ്പെൻറ് ചെയ്യുവാനും കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും എക്സിക്യൂട്ടീവ് എഞ്ചീനയറോടും വിശദീകരണം ചോദിക്കുവാനും ഡി.ഐ.സി .സി യോഗം  തീരുമാനിച്ചു. വർഷങ്ങളായുള്ള കൽപ്പറ്റ ബൈപാസ് പ്രശ്നം ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ…

IMG-20220709-WA00422.jpg

എടത്തന തറവാട്ടിൽ നാട്ടിയുത്സവം

എടത്തന: ഗോത്രാചാര പൊലിമയിൽ എടത്തന തറവാട്ടിൽ നാട്ടിയുത്സവം. തറവാടിൻ്റെ സ്വന്തമായ15 ഏക്കർ പാടശേഖരത്തിലാണ് ഇത്തവണ നെൽകൃഷി ചെയ്തത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ ഇരുനൂറിലധികം പേർ പാടത്തിറങ്ങിയപ്പോൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയായി മാറി. വയനാടിന്റെ തനത് നെൽവിത്തായ വെളിയനും ഗന്ധകശാലയുമാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. ജൈവ വളങ്ങളും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണ് കാലങ്ങളായി ഇവിടെ തുടരുന്നത്.…

IMG-20220709-WA00412.jpg

വിക്ടർ ജോർജ് പുരസ്കാരം ജിതിൻ ജോയൽ ഹാരിമിന്

കോട്ടയം: വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കെ യു ഡബ്ല്യു ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന്. 10001 രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സെപ്തംബർ ആദ്യവാരം സമ്മാനിക്കും. മംഗളം ദിനപത്രം തൊടുപുഴ ബ്യുറോ ഫോട്ടോ ജേർണലിസ്റ്റ്…

IMG-20220709-WA00382.jpg

കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തും

കാരാപ്പുഴ:കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ജൂലൈ 13 മുതൽ കാരാപ്പുഴ റിസർവ്വോയറിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്ന്  എണ്ണവും അഞ്ച്  സെ.മീ വീതം കൂടി ഉയർത്തും. നിലവിൽ സ്പിൽവേ ഷട്ടറുകൾ മൂന്ന്  എണ്ണം അഞ്ച്  സെ.മീ വീതം ഉയർത്തിയിട്ടുള്ളതാണ്. മൂന്ന്  ഷട്ടറുകളും 10 സെ.മീറ്റർ വീതം ഉയർത്തുമ്പോൾ 9.875 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.…

IMG-20220709-WA00292.jpg

മധുരം മധുമേഹം’ വിജ്ഞാൻ ലൈബ്രറിക്ക് ഗ്ലുക്കോമീറ്റർ നൽകി

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ 'മധുരം മധുമേഹം'പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിക്ക് ഗ്ലുക്കോമീറ്റർ നൽകി.വെള്ളമുണ്ട  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സൽമത്തിൽ നിന്നും ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരൻ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,സന്തോഷ് കുമാർ,കെ.പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.

IMG-20220709-WA00282.jpg

അറഫ സംഗമം ഉദ്‌ഘോഷിക്കുന്നത് മനുഷ്യനെയും മാനവിക മൂല്യങ്ങളെയും തിരിച്ചറിയലാണെന്ന് എസ്.വൈ.എസ്

കല്‍പ്പറ്റ: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തില്‍ സുപ്രധാനമായ അറഫ സംഗമം ഉദ്‌ഘോഷിക്കുന്നത് മനുഷ്യനെയും മാനവിക മൂല്യങ്ങളെയും തിരിച്ചറിയലാണെന്ന് എസ്.വൈ.എസ് സംഘടിപ്പിച്ച മേഖല അറഫ സംഗമങ്ങള്‍ അഭിപ്രായപ്പെട്ടു.ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും ഹജ്ജിനെത്തിയ ലക്ഷങ്ങള്‍ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ ഒരേ സ്ഥലത്ത് ഒരുമിച്ച് കൂടലാണ് അറഫയില്‍ നടക്കുന്നത്.പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനും വെളുത്തവനും കറുത്തവനും രാജാവും പ്രജയുമെല്ലാം…