IMG-20220711-WA00472.jpg

അമിത വില: പരിശോധന കര്‍ശനമാക്കി പൊതു വിതരണ വകുപ്പ്

കൽപ്പറ്റ :ജില്ലയില്‍ പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ വില്‍ക്കുന്ന മൊത്ത വ്യാപാര ചില്ലറ വില്‍പനശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മത്സ്യമാംസ കടകള്‍ എന്നിവിടങ്ങളില്‍ അമിതവില ഈടാക്കുന്നതായ പരാതിയില്‍ പൊതു വിപണി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ്. വിലവിവരം പ്രദര്‍ശിപ്പാക്കാത്തതും, അമിതവില ഈടാക്കുന്നതും, ബന്ധപ്പെട്ട ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ…

IMG-20220711-WA00482.jpg

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും കുറിച്ച്യാര്‍മല എല്‍.പി സ്‌കൂളിനും ചൊവ്വാഴ്ച ( ജൂലൈ 12) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കുട്ടമംഗലം ഡബ്യൂ.ഒ.യു.പി.എസ് , മൂപ്പൈനാട് കാടശ്ശേരി ഓള്‍ട്ടേര്‍നേറ്റീവ് സ്‌കൂള്‍, ജി.വി.എച്ച്.എസ് കരിങ്കുറ്റി, ജ.ി.എച്ച്.എസ്.എസ് കോട്ടത്തറ, തെക്കംതറ അമ്മസഹായം സ്‌കൂള്‍, ജി.എച്ച്.എസ് മേപ്പാടി, നൂല്‍പ്പുഴ തിരുവന്നൂര്‍ അങ്കണവാടി…

IMG-20220711-WA00462.jpg

എൻ ഊരിലേക്കുള്ള യാത്രക്ക് നിരോധനം

വൈത്തിരി: കനത്ത മഴയെ തുടർന്ന്  വിനോദ സഞ്ചാരികളുടെ എൻ ഊരി ലേക്കുള്ള പ്രവേശനം ജൂലായ് 12 നും 13 നും നിരോധിച്ചതായി അധികാരികൾ അറിയിച്ചു.ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.

IMG-20220711-WA00422.jpg

ഡിവിഷൻ ഡെമോഗ്രാഫി പ്രകാശനം ചെയ്തു

വെള്ളമുണ്ട:  ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ തയ്യാറാക്കിയ ഡിവിഷൻ ഡെമോഗ്രാഫി പ്രകാശനം ചെയ്തു. വെള്ളമുണ്ട സ്റ്റേഷൻ  സബ് ഇൻസ്‌പെക്ടർ ടി.രാജീവ് കുമാറിന്‌ നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ച ജനസംഖ്യാ രേഖയാണ്…

IMG-20220711-WA00412.jpg

വൈദ്യുതി സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു

പനമരം: പനമരം കെ. എസ്.ഇ.ബി യുടെ ആഭിമുഖ്യത്തിൽ പനമരം എസ് പി സി യൂണിറ്റിന് മഴക്കാല സുരക്ഷയുടെ ഭാഗമായി 'വൈദ്യുതി സുരക്ഷ ' എന്ന വിഷയത്തിൽ പനമരം കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് മോൻ കെ , ആനന്ദ് അഗസ്റ്റിൻ എന്നിവരുടെ നേത്യത്വത്തിൽ ക്ലാസ് നൽകി. നവാസ് ടി ,രേഖ കെ , വിപിത…

IMG-20220711-WA00392.jpg

വാകേരി ഗ്രോട്ടോ ആക്രമണം പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടി കൂടി

കേണിച്ചിറ : ഇന്നലെ രാത്രി വാകേരി പള്ളി ഗ്രോട്ടോ ആക്രമിച്ച പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടി കൂടി.കേണിച്ചിറ പോലീസ് എസ്.  ഐ. ബിജു ആൻ്റണിയുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ ,ദ്രുത ഗതിയിലുള്ള അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ഇരുളം അമ്പലപ്പടി മോഹനൻ (45) ആണ് പിടിയിലായത്. വാകേരി കല്ലൂർക്കുന്നിലെ സെൻ്റ് ആൻ്റണി പള്ളിയുടെ ഗ്രോട്ടോയാണ് ഇന്നലെ രാത്രി…

IMG-20220711-WA00282.jpg

വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

പുൽപ്പള്ളി : പുൽപള്ളി ലേബർ കോൺട്രാക്ട് സഹകരണ സംഘം പത്താം ക്ലാസ്സ്‌ പാസ്സായി തുടർ പഠനം നടത്തുന്ന സംഘം മെമ്പർ മാരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. വിതരണോദ്ഘടാനം പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ കെ. എ സ്കറിയ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ…

IMG-20220711-WA00252.jpg

പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു

പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി കെ.പത്മകുമാര്‍ ചുമതലയേറ്റു.രാവിലെ പോലീസ് ആസ്ഥാനത്ത് നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമില്‍ നിന്നാണ് കെ.പത്മകുമാര്‍ ചുമതലയേറ്റത്. 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ് കെ.പത്മകുമാര്‍.

IMG-20220711-WA00222.jpg

ലഹരിപ്പിശാചിന് തീയിട്ട് സെൻറ് ജോസഫ്സ് ടിടിഐ മാനന്തവാടി

മാനന്തവാടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ നവീനങ്ങളായ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുകയാണ് മാനന്തവാടി സെൻറ് ജോസഫ്സ് ടിടിഐ. ലഹരിപ്പിശാചിന് തീയിട്ടു കൊണ്ടാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തിന്റെ സമാപനം നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകവലി എന്നെല്ലാമുള്ള പേരുകൾ ധരിച്ചെത്തിയ ലഹരിപ്പിശാചിനെ സ്കൂളിന്റെ നടുമുറ്റത്ത് തടഞ്ഞുനിർത്തി തല അടിച്ചുടച്ച് തീ കൊളുത്തുകയാണ് ചെയ്തത്. പുസ്തകങ്ങളും അക്ഷരമാലകളും വലിച്ചുകീറി നിന്നിരുന്ന ലഹരിപ്പിശാചിന്റെ…

IMG-20220711-WA00152.jpg

പുൽപ്പള്ളിയിൽ മാനിനെ കൊന്നു തിന്ന നിലയിൽ :കടുവയെന്ന് സംശയം

പുൽപ്പള്ളി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മാനിൻ്റെ ജഡം കണ്ടത്തി. കടുവ കൊന്ന് തിന്നതാണന്നാണ് നിഗമനം. അമ്പത്താറിൽ എള്ളിൽ ഇമ്മാനുവേലിന്റെ തോട്ടത്തിലാണ് അവശിഷ്ടങ്ങൾ കണ്ടത്.രാത്രി മുഴുവൻ മഴ ആയതിനാൽ ആരും ശബ്ദം കേൾക്കുക ഉണ്ടായില്ല. നേരം പുലർന്ന് പറമ്പിൽ നോക്കിയപ്പോളാണ് മാനിനെ കൊന്ന് തിന്ന നിലയിൽ കണ്ടത് .  കാൽപാടുകൾ കടുവയുടെതാണെന്ന്‌  നാട്ടുകാർ അഭിപ്രായപ്പെടുന്നു.