IMG-20220717-WA00552.jpg

ഷോക്കേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു

കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സമീപം താമസിക്കുന്ന ഷാജിയാണ് ( 52 ) മരണപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം നടന്നത്. മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത്.…

IMG-20220717-WA00512.jpg

തരിയോട് മേഖലയിലെ ആനശല്യം; യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

തരിയോട്: കഴിഞ്ഞ ഒരാഴ്ച്ചകാലമായി തരിയോട് പാറത്തോട്-എട്ടാം മൈൽ-പത്താം മൈൽ പ്രദേശങ്ങളിൽ തുടർച്ചയായി വന്യ മൃഗങ്ങൾ കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുകയാണ്. ഫോറെസ്റ്റ് ഓഫീസിന്റെ സമീപത്തുള്ള കൃഷിയിടങ്ങൾ ആണ് കൂടുതലും നശിപ്പിച്ചത്. ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് നോക്കുകുത്തിയായി നിൽക്കുന്ന ഫോറെസ്റ്റ് ഡിപ്പാർട്ട്‌ മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ചു നടത്തിയ ഉപരോധം കൽപ്പറ്റ എം.എൽ.എ – അഡ്വ.ടി സദ്ധിഖ്, തരിയോട് ഗ്രാമ…

IMG-20220717-WA00502.jpg

പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ; മഹല്ല് നേതൃസംഗമം നടത്തി

മീനങ്ങാടി : മഹല്ലുകളിൽ പ്രീമാരിറ്റൽ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സുന്നീ മഹല്ല് ഫെഡറേഷൻ (എസ് എം എഫ് ) മീനങ്ങാടി പഞ്ചായത്ത് നേതൃസംഗമം നടത്തി. കാക്കവയൽ ഹിദായത്തുൽ മുതഅല്ലിമീൻ മദ്റസാ ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി താലൂക്ക് എസ് എം എഫ്  സെക്രട്ടറി കണക്കയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് മീനങ്ങാടി…

IMG-20220717-WA00492.jpg

വിനോദ സഞ്ചാരികള്‍ക്കായി മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്

കൽപ്പറ്റ : വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ് കോട്ടേജ് ഒരുക്കിയിരിക്കുന്നത് വനം വകുപ്പിന്റെ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസാണ്.ആദ്യ ഘട്ടത്തില്‍ മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ 3 റൂമുകളാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.…

IMG-20220717-WA00452.jpg

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി സൈക്കോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി എം. സാനിയ

പെരിക്കല്ലൂർ: മരക്കടവ് മടിക്കാങ്കലിൽ സണ്ണിയുടേയും, ഷേർളിയുടേയും മകൾ സാനിയ എം.കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി. സൈക്കോളജയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കി.  നേരത്തെ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്. സി സൈക്കോളജയിലും ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയിരുന്നു.   സഹോദരങ്ങൾ സനിഗ, സനൂയ, ഏബിൾ.

IMG-20220717-WA00392.jpg

ശ്രീ വള്ളിയൂർകാവിൽ രാമായണ പാരായണയജ്ഞം ആരംഭിച്ചു

മാനന്തവാടി:ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എച്ചോം ഗോപി നിലവിളക്ക് കൊളുത്തി രാമായണമാസാചരണ ചടങ്ങിന് ആരംഭം കുറിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ ,ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കർക്കിടകം ഒന്നിന് കാലത്ത് മുതൽ ക്ഷേത്ര സന്നിധിയിൽ  സുമതിയമ്മയുടെ നേതൃത്വത്തിൽ പാരായണം നടന്നു.

IMG-20220717-WA00322.jpg

മേപ്പാടിയിലെ കൊള്ള പലിശക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അവരെ കായികമായി നേരിടും:ബി.ജെ.പി

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ കൊള്ളപലിശക്കാരെ നിയന്ത്രിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി കല്‍പ്പറ്റ  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പാടി ടൗണിലെ പല വ്യാപാരികളും ഇവരുടെ വലയിലാണ്. കടക്കണിയില്‍പെടുന്ന പലരോടും വലിയ ക്രൂരതയാണ് ഇവര്‍ കാണിക്കുന്നത്. ഈയടുത്ത് ഒരു യുവവ്യാപാരി ഇവരുടെ ദേഹോപദ്രവത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് ബി.ജെ.പി. ആരോപിച്ചു. നിയമത്തെപ്പോലും നോക്കുകുത്തിയാക്കിയാണ് ഇവര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നത്. കൃത്യമായി…

IMG-20220717-WA00312.jpg

പനമരം മെച്ചേരിയിൽ ഏഴ് വീടുകളിൽ വള്ളം കയറി :59 ആളുകൾ ക്യാമ്പിലായി

പനമരം :കനത്ത മഴയുടെ ആഘാതത്തിൽ മെച്ചേരിയിലെ ഏഴ് വീടുകൾ .ഈ കുടുംബങ്ങളിലെ 59 ആളുകൾ പനമരം ജി.എച്ച്. എസ് .എസിലെ ക്യാമ്പിലായി.

IMG-20220717-WA00262.jpg

മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണം : കേരള എൻജി ഒ സംഘ്

കൽപ്പറ്റ : സർക്കാറിന്റെ ഭാഗത്തു നിന്നും ഒരു രൂപ പോലും വാഹിതം നൽകാതെ പൂർണ്ണമായും ജീവനക്കാരുടെയും പണം കൊണ്ട് നടപ്പിലാക്കുന്ന മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് അഖിലേന്ത്യ ഉപാധ്യക്ഷൻ പി .സുനിൽകുമാർ ആവശ്യപ്പെട്ടു. കേരള എൻജി ഒ സംഘ് 43-ാം സംസ്ഥാന സമ്മേളനത്തോടനുന്ധിച്ചുള്ള സംസ്ഥാന കൗൺസിൽ…

IMG-20220717-WA00252.jpg

പനമരം ഗവ: സ്കൂളിൽ നിന്നും വൈത്തിരി എ.ഇ.ഒ ആയി സ്ഥാനക്കയറ്റം ലഭിച്ച പ്രധാന അധ്യാപകന് യാത്രയയപ്പ് നൽകി

പനമരം : പനമരം ഗവ: സ്കൂളിൽ നിന്നും വൈത്തിരി എഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച പ്രധാനധ്യാപകൻ വി മോഹനൻസാറിന് പനമരം ഹൈസ്കൂൾ സ്റ്റാഫിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ സ്കൂളിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറിപ്പോയ അധ്യാപകരായ ഇമ്മാനുവൽ ഒ.സി , ഷിജി വർഗീസ് ,സരിത പി ബി എന്നിവരും പങ്കെടുത്തു.