IMG-20220715-WA00432.jpg

നെസ്റ്റോ ഹൈപർ മാർക്കറ്റ് :ഉടമകളും ചുമട്ട്തൊഴിലാളികളും തമ്മിലുള്ള സമരം ഒത്തുതീർപ്പായി

    കൽപ്പറ്റ : കൽപ്പറ്റയിലെ നെസ്റ്റോ ഹൈപർ മാർക്കറ്റ് ഉടമകളും ചുമട്ട്തൊഴിലാളികളും തമ്മിലുള്ള തർക്കംപ്രശ്നം രമ്യതയിലെത്തി. ഇരു കൂട്ടരും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായി.

IMG-20220715-WA00472.jpg

ആരോഗ്യമേള ജില്ലാതല ഉദ്ഘാടനം നാളെ

മാനന്തവാടി  : സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ച് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10.30ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. സബ്…

IMG-20220715-WA00462.jpg

വില്ലേജ് ഓഫീസര്‍മാരെ അനുമോദിച്ചു

കൽപ്പറ്റ : ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറിയില്‍ മികച്ച നോട്ടം കൈവരിച്ച വില്ലേജ് ഓഫീസുകള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത ഉപഹാരം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ, എടവക, കുന്നത്തിടവക, പനമരം വില്ലേജ് ഓഫീസുകളാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. വില്ലേജ് ഓഫീസര്‍മാരായ എസ്.എസ്. ലാല്‍, പി.വി. സന്തോഷ്,…

IMG-20220715-WA00452.jpg

പ്രകൃതിക്ഷോഭം: മന്ത്രിയുടെ നേതൃത്വത്തില്‍ നാളെ അവലോകന യോഗം

കൽപ്പറ്റ : വയനാട് ജില്ലയിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നാളെ (ശനി) വൈകീട്ട് 3.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

IMG-20220715-WA00432.jpg

സമരം അവസാനിപ്പിച്ചു

    കൽപ്പറ്റ : കൽപ്പറ്റയിലെ നെസ്റ്റോ ഹൈപർ മാർക്കറ്റ് ഉടമകളും ചുമട്ട്തൊഴിലാളികളും തമ്മിലുള്ള തർക്കംപ്രശ്നം രമ്യതയിലെത്തി. ഇരു കൂട്ടരും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായി.

IMG-20220715-WA00362.jpg

പെരിക്കല്ലൂർ – ബൈരൻകുപ്പ തോണി കടവിൽ ഒരു തോണി എങ്കിലും സർവ്വീസ് നടത്താൻ സൗകര്യം ഒരുക്കണം

പെരിക്കല്ലൂർ: മഴ ശക്തമായതോടെ കമ്പനീനദിയിൽ വെള്ളം ഉയർന്നതിനാൽ ബൈരക്കുപ്പ, മരക്കടവ്, ഡിപ്പോ എന്നിവിടങ്ങളിലെ തോണി സർവീസ്  താത്കാലികമായി നിർത്തിവയ്ക്കാൻ എച്ച്.ഡി കോട്ട തഹസിദാർ നിർദേശം നൽകി. കഴിഞ്ഞ ദിവസം മുതലാണ് തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയതോടെ  ബൈരക്കുപ്പ, മച്ചൂർ, ബാവലി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പുൽപ്പള്ളി മേഖലയിലെ സ്കൂൾ കോളേജുകളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്.…

IMG-20220715-WA00352.jpg

തൃക്കൈപ്പറ്റ ഗവ: ഹൈസ്കൂളിൽ വിജയോത്സവം

തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ഗവ: ഹൈ സ്കൂളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുവാൻ സംഘടിപ്പിച്ച 'വിജയോത്സവം 2022' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. തുടർപഠനങ്ങളിൽ വിജയം നിലനിർത്തുന്നതോടൊപ്പം സമൂഹത്തോടും, രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള നല്ല വ്യക്തിത്വങ്ങളുടെ ഉടമകളായി തീരുവാൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.'എൻ്റെ നാട് തൃക്കൈപ്പറ്റ' വാട്ട്സ് ആപ്പ് കൂട്ടായ്മ…

IMG-20220715-WA00342.jpg

വാനര വസൂരി ആശങ്ക വേണ്ട’ ക്യാമ്പയിനുമായി വയനാട് ആയുഷ് ട്രൈബൽമെഡിക്കൽ യൂണിറ്റ്

വാകേരി : കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചസാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെല്ലിക്കണ്ടം അനുഗ്രഹ ട്രൈബൽ ലൈബ്രറിയിൽ വച്ചു കുരങ്ങ് വസൂരി ബോധവൽക്കരണ ക്യാമ്പയിൻ  സംഘടിപ്പിച്ചു.ഡോ അരുൺ ബേബി, ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു എന്നിവർ സംസാരിച്ചു. ആയുർവേദ, സിദ്ധ, ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും, പ്രതിരോധ മരുന്ന് വിതരണവും…

IMG-20220715-WA00332.jpg

താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം

കൽപ്പറ്റ:താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു. ലോറി കേടായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായതിന് പിന്നാലെ ആറാം വളവിന് തഴെ മരം വീണ് വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നത് വരെ തടസ്സം നേരിടും.ചുരം സംരക്ഷണ സമിതി,പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.

IMG-20220715-WA00292.jpg

ടിപ്പറും ബൈക്കും കൂട്ടിമുട്ടി രണ്ട് യുവാക്കൾക്ക് പരിക്ക്

മുട്ടിൽ: ടിപ്പർ ലോറിയും ബൈക്കും കൂട്ടി മുട്ടി രണ്ട് യുവാക്കൾക്ക് പരിക്ക്. തൃക്കൈപ്പറ്റ ഉറവിന് സമീപമാണ് ഇന്ന് രാവിലെ അപകടം നടന്നത്. മുക്കംകുന്ന് ഭാഗത്തേക്ക്  പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് ബൈക്ക് യാത്രക്കാരായ യുവാക്കളേയും മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലാണ്.