GridArt_20220504_1946555172.jpg

പുല്‍പ്പള്ളി,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ തൂത്തിലേരി, മണല്‍വയല്‍, എല്ലക്കൊല്ലി, പുല്‍പ്പള്ളി ടൗണ്‍, അതിരാറ്റ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴത്തുവയല്‍, കനല്‍വാടി, മുരണി, കാരച്ചാല്‍, കാരച്ചാല്‍ ടവര്‍ എന്നീ സ്ഥലങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.

IMG-20220701-WA00532.jpg

പാവങ്ങളുടെ ഭവന പദ്ധതിയായ പി.എം.എ.വൈയില്‍ അടിയന്തരമായി ഫണ്ട് അനുവദിക്കണം : രാഹുല്‍ ഗാന്ധി എംപി

കൽപ്പറ്റ : പാവങ്ങളുടെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ (പി.എം.എ.വൈ) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ നടന്ന ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി സംസാരി ക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജില്ലയായ വയനാടിന്  കഴിഞ്ഞ മൂന്ന് മാസമായിട്ട് 1.66 കോടി…

IMG-20220701-WA00522.jpg

വില്ലേജ് ഓഫീസുകളിലെ ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം; ജില്ലാ കളക്ടര്‍

കൽപ്പറ്റ :  ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇനിയും തീര്‍പ്പാക്കാനുള്ള ഫയലുകളില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദേശം നല്‍കി. ദീര്‍ഘകാലമായി ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ ഫയലും അതിന്റേതായ ഗൗരവത്തോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യണം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം.…

IMG-20220701-WA00512.jpg

കോടികള്‍ കടമെടുത്ത് തിരിച്ചടക്കാത്ത വന്‍കിടക്കാരോട് സര്‍ക്കാരിന് അനുകമ്പ, രാജ്യത്തിന്റെ ഊര്‍ജ്ജമായ ചെറുകിട കര്‍ഷകരോട് ശത്രുത:രാഹുല്‍ഗാന്ധി എം പി

മാനന്തവാടി:രാജ്യത്തിന്റെ അടിസ്ഥാന വളര്‍ച്ചയുടെ ഊര്‍ജ്ജമായ ചെറുകിട കര്‍ഷകരെ നിരാകരിച്ചുകൊണ്ട് വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതി തള്ളുന്നതുള്‍പ്പെടെയുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോട് പുലര്‍ത്തുന്നതെന്ന് രുഹുല്‍ ഗാന്ധി എം പി പറഞ്ഞു.ചെറുകിട കര്‍ഷകരുടെ രണ്ടോ മൂന്നോ ലക്ഷം രൂപയുടെ കടങ്ങളുടെ അവധി തെറ്റിയാല്‍ സര്‍ഫാസി പോലുള്ള കരിനിയമങ്ങളുപയോഗിച്ച് കര്‍ഷകരെ പീഢിപ്പിക്കുമ്പോള്‍ വന്‍കിട കര്‍ഷകരുടെയും ബിസിനസ്സുകാരുടെയും കോടിക്കണക്കിന് രൂപാ സര്‍ക്കാര്‍…

IMG-20220701-WA00452.jpg

വനമഹോത്സവം സംഘടിപ്പിച്ചു

ബത്തേരി : വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിലെ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വനമഹോത്സവം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് വയനാട് ഡിവിഷണല്‍…

IMG-20220701-WA00402.jpg

ഓഫീസ് ആക്രമിച്ചവരോട് വെറുപ്പില്ലന്ന് രാഹുൽ ഗാന്ധി എം.പി

കൽപ്പറ്റ: എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.കല്‍പ്പറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി എംപി. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ് അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍…

IMG-20220701-WA00372.jpg

ഖാദി ബക്രീദ് മേള ആരംഭിച്ചു

കൽപ്പറ്റ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബക്രീദ് മേള കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.കെ.അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ എം. ആയിഷ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഷിബു പോള്‍, ഷോറൂം മാനേജര്‍ പി. ദിലീപ്…

IMG-20220701-WA00362.jpg

പുസ്തക സദസ് സംഘടിപ്പിച്ചു

  മാനന്തവാടി :മാനന്തവാടി ഗവ യു പി സ്കൂളിൽ  വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക്  പുസ്തകങ്ങൾ പരിചയപ്പെടുന്നതിനായി പുസ്തക സദസ്സ് സംഘടിപ്പിച്ചു. മാനന്തവാടി  പഴശ്ശിരാജസ്മാരക ഗ്രന്ഥാലയമാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികളിൽ വായന ശീലo വളർത്തുന്നതിനായി പുസ്തക പ്രദർശനവും  പ്രദർശിപ്പിച്ച പുസ്തകത്തിലെ കഥകളും കവിതകളും മറ്റാശയങ്ങളും കുട്ടികളുമായി പങ്കിടുകയും  ചെയ്തു. കുട്ടികൾ ഏറെ ആവേശത്തോടെയും താല്പര്യത്തോടെയുമാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. എഴുത്തുകാരും…

IMG-20220701-WA0034.jpg

ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി

പനമരം:എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പനമരത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എം.പിയുടെ ഫ്ലക്സ് വലിച്ചു കീറി.പനമരം പഞ്ചായത്ത് സമീപത്ത് രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒരുക്കിയ ഫ്ലക്സാണ് നശിപ്പിച്ചത്.

IMG-20220701-WA00292.jpg

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ നടപടി ജനാധിപത്യ കേരളത്തിന് അപമാനം: എൻസിപി ജില്ലാ കമ്മിറ്റി

 കൽപ്പറ്റ : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമികൾ ബോംബറിഞ്ഞത് കേരളത്തിൽ ജനങ്ങളുടെ സമാധാനവും ജനാധിപത്യവും മതേതരത്വവും തകർക്കുവാനുള്ള ഉദ്ദേശത്തോട് കൂടിയാണെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും എൻസിപി വയനാട് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ആരോപിച്ചു.  മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തകർക്കുവാൻ ലക്ഷ്യമിട്ടിറങ്ങിയവർ വരും നാളുകളിൽ ലജ്ജിച്ചു തലകുനിക്കേണ്ടിവരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഡോ:…