IMG-20220707-WA00482.jpg

സി പി ഐ എം വെങ്ങപ്പള്ളിയിൽ എക്സലന്റ്സ് മീറ്റ് സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: എസ് എസ് എൽ സി, ഹയർ സെക്കണ്ടറി  പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സി പി ഐ എം വെങ്ങപ്പള്ളി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ എക്സലൻ്റ്സ് മീറ്റ് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി പി ജംഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു.കെ ടി അലി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വാർഡ്…

IMG-20220707-WA00472.jpg

ഞങ്ങളും കൃഷിയിലേക്ക് മുള്ളൻകൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

  മുള്ളൻകൊല്ലി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ മുള്ളൻകൊല്ലി പഞ്ചായത്ത് തല ഉദ്ഘാടനം വരവൂർ പാടശേഖരത്തിൽ വിത്ത് ഇറക്കി മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി. കെ വിജയൻ നിർവ്വഹിച്ചു. ജോസ് നെല്ലേടം വാർഡ് മെമ്പർ സ്വാഗതം ആശംസിച്ചു. പി കെ. ജോസ് വികസന കാര്യം ചെയർമാൻ…

IMG-20220707-WA00462.jpg

വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ; പച്ചക്കറി കൃഷിയില്‍ നൂതന പദ്ധതിയുമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്

പുല്‍പ്പള്ളി : വെര്‍ട്ടിക്കല്‍ ഫാമിങ്ങിലൂടെ പച്ചക്കറി കൃഷി വിപുലമാക്കാന്‍ ഒരുങ്ങി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 'വെര്‍ട്ടിക്കല്‍ ഫാമിങ്' വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതി പഞ്ചായത്തില്‍ ആരംഭിച്ചു. 'വലക്കൂട്-പച്ചക്കറി തൈ' വിതരണ പദ്ധതിയുടെ ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു…

IMG-20220707-WA00452.jpg

മാലിന്യങ്ങള്‍ നീക്കം ചെയ്തു

തോല്‍പ്പെട്ടി : വന മഹോത്സവം 2022ന്റെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ രണ്ടാം ഗേറ്റ് മുതല്‍ ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെ റോഡിന് ഇരുവശവും തോല്‍പ്പെട്ടി റേഞ്ച് സ്റ്റാഫ്, ഇ.ഡി.സി ഗൈഡ് എന്നിവരുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം.ടി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.…

IMG-20220707-WA00442.jpg

പാൽ ചുരം ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി വ്യാജ വാർത്ത പരക്കുന്നു

ബോയ്സ് ടൗൺ: കൊട്ടിയൂർ- ബോയ്സ് ടൗൺ, പാൽചുരത്തിൽ കഴിഞ്ഞദിവസം ചെറിയ മണ്ണിൽ ഉണ്ടായെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗതാഗതം പുനസ്ഥാപിച്ചുിരുന്നു, എന്നാൽ ചില സാമൂഹ്യവിരുദ്ധർ പാൽ ചുരം ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി വ്യാജവാർത്ത പരത്തുന്നു , ഇത്തരം വ്യാജവാർത്തകൾ സമൂഹത്തിൽ വ്യാപകമായി ഭയം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു.

IMG-20220707-WA00362.jpg

കാരാപ്പുഴ കണ്‍ട്രോള്‍ റൂം തുറന്നു

കാരാപ്പുഴ: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനാല്‍ കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിന് കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് സബ് ഡിവിഷന്റെ വാഴവറ്റ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8129213949, 8921309758, 9995474946, 6282421165.

IMG-20220707-WA00352.jpg

കെ.കരുണാകരൻ അനുസ്മരണ ഗാനം പ്രകാശനം ചെയ്തു

കേണിച്ചിറ: കെ പി സി സി സാംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരൻ അനുസ്മരണവും, ഗാന പ്രകാശനവും നടത്തി. അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി പി.എം സുധാകരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണഗാന സി ഡി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പിള്ളി പ്രകാശനം നടത്തി.…

IMG-20220707-WA00342.jpg

ജോസഫ്‌സ് ടി.ടി.ഐ ഒരുക്കിയ ‘NO’ ശ്രദ്ധേയമായി

മാനന്തവാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐ ഒരുക്കിയ 'NO' ശ്രദ്ധേയമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നാണ് NO എന്ന ആ വാക്കിന്റെ ആകൃതിയില്‍ അണിനിരന്നത്. NO എന്ന വാക്ക് ലഹരി വിപത്തിനെതിരെയുള്ള വജ്രായുധമായതിനാല്‍ ആ വാക്ക് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഉറപ്പിക്കാനും പ്രയോഗിക്കാന്‍ പ്രാപ്തരാക്കാനുമായാണ് ഇങ്ങനെ ചെയ്തത്. സ്‌കൂളിലെ…