IMG-20220729-WA00492.jpg

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ: അതിമാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പെരുന്തട്ട മാണിക്കോത്ത് പറമ്പില്‍ മുഹമ്മദ് അഫ്സല്‍.എം പി (23) ആണ് 03.03 ഗ്രാം എം.ഡി.എം എയുമായി പിടിയിലായത്. വയനാട് ജില്ലാ ആന്റി നാര്‍കോട്ടിക് വിഭാഗവും കല്‍പ്പറ്റ പൊലീസും പെരുന്തട്ടയില്‍ നടത്തിയ സംയുക്ത റെയിഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. റെയ്ഡിന് കല്‍പറ്റ എസ്.ഐ അബ്ദുസ്സമദ് നേതൃത്വം നല്‍കി. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട്…

IMG-20220729-WA00482.jpg

തേക്ക് മരം വീണ് വീട് തകർന്നു

മൂന്നാനക്കുഴി : ഇന്നലെ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ തേക്ക് മരം കടപുഴകി വീണ് കൊല്ലംപറമ്പിൽ കുര്യന്റെ വീട് തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ഈ സമയത്ത് കൂര്യനും പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ഭാര്യ തങ്കമ്മയും വീട്ടിലുണ്ടായിരുന്നു. വലിയ തേക്ക് മരം ഓട് വിരിച്ച വീടിന്റെ മേൽക്കൂരയിലേയ്ക്ക്‌ വീഴുകയായിരുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

GridArt_20220504_1946555172.jpg

പടിഞ്ഞാറത്തറ,വെള്ളമുണ്ട, മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, നാഗത്തിങ്കല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍, മൊതക്കര, നരോക്കടവ്, മല്ലിശ്ശേരിക്കുന്ന്, അത്തിക്കൊല്ലി, മൈലാടുംകുന്ന്, ചെറുകര, ഏഴേനാല്, എട്ടേനാല് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30…

IMG-20220729-WA00462.jpg

ദുരന്തനിവാരണം വിദ്യാലയങ്ങളില്‍ നിന്നും പഠിക്കാം:ഡിസാസ്റ്റര്‍ ക്ലബ്ബിന് ജില്ലയൊരുങ്ങുന്നു

കൽപ്പറ്റ : എല്ലാ വിദ്യാലയങ്ങളിലും ദുരന്തനിവാരണ ക്ലബ് രൂപീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാകാന്‍ വയനാട് ഒരുങ്ങുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസാസ്റ്റര്‍ മാനേജമെന്റ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായിരിക്കും ക്ലബ്ബിലെ അംഗങ്ങള്‍. കുട്ടികളില്‍ ദുരന്തനിവാരണം, ദുരന്ത…

IMG-20220729-WA00452.jpg

ശക്തമായ മഴയിലും കാറ്റിലും, മുൻസിഫ് മജിസ്ട്രേറ്റ് ക്വാട്ടേഴ്സിന് മുകളിൽ മര ശിഖരം വീണു: ആളപായമില്ല

കൽപ്പറ്റ:ശക്തമായ മഴയിലും കാറ്റിലും കൽപ്പറ്റ മുൻസിഫ് മജിസ്ട്രേററ്റിൻ്റെ ക്വാട്ടേഴ്സിന് മുകളിൽ വീണ തേക്ക് ശിഖരം കൽപ്പറ്റ അഗ്നിശമന സേന മുറിച്ച് മാറ്റി.കൽപ്പറ്റ കോടതി കോമ്പൗണ്ടിലെ  മുൻസിപ്പൽ മജിസ്ട്രേറ്റ് വിവേകിൻ്റെ വീടിൻ്റെ മുകളിലേക്കാണ് മര ശിഖരം വീണത്. ആളപായമില്ല.കൽപറ്റ അഗ്നിശമന നിലയം അസി: സ്റ്റേഷൻ ഓഫീസർ .. പി.ഒ വർഗ്ഗീസ്, അസി. സ്റ്റേഷൻ ഓഫീസർ (ജി ആർ…

IMG-20220729-WA00442.jpg

വയനാട് മെഡിക്കൽ കോളേജ് നേഴ്സിനെ ആക്രമിച്ച പ്രതി റിമാൻ്റിലായി

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് നേഴ്സിനെ ആക്രമിച്ച പ്രതി റിമാൻ്റിലായി. കമ്മന പ്രൈസ്  ക്വാട്ടേഴ്സിലെ ജോഷ്വാ ജോയ് (21) കോടതിയിൽ ഹാജരായപ്പോൾ ,കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.

IMG-20220729-WA00432.jpg

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ബത്തേരി : ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പാലേരി കുറുമ കോളനിയില്‍ ദൈവപ്പുരയുടെ നിര്‍മ്മാണത്തിന് 8 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി.

IMG-20220729-WA00372.jpg

ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ട് നല്‍കി

കൽപ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോഴിക്കോട് ബി.എന്‍.ഐ മാസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ടുകള്‍ നല്‍കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ബി.എന്‍.ഐ മാസ്റ്റേഴ്‌സ് പ്രസിഡന്റ് പി.റഹീമില്‍ നിന്നും റെയിന്‍കോട്ടുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡി.റ്റി.പിസി സെക്രട്ടറി കെ.ജി അജേഷ്, വൈറ്റല്‍ ഗ്രീന്‍സ് സ്ഥാപകനും സി.ഇ.ഒയുമായ എ.കെ ശ്രീജിത്ത്,…

IMG-20220729-WA00362.jpg

ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മെബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയില്‍ പരിശീലനം ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പരിശീലനം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍. ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ഫോണ്‍:9544958182.

IMG-20220729-WA00342.jpg

മൂപ്പൈനാട് പോക്സോ കേസ് അധ്യാപകനെ പിരിച്ചു വിടണം : കെ. എസ്.യു

കൽപ്പറ്റ : മൂപ്പൈനാട് ഹൈസ്കൂൾ അധ്യാപകനും സിപിഎം അധ്യാപക സംഘടനാ നേതാവുമായ ആൾക്കെതിരെ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിഷയത്തിൽ അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചു വിട്ട് മാതൃക പരമായി ശിക്ഷിക്കണം എന്ന് കെ എസ് യു ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന് തന്നെ അപമാനമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം.…