IMG-20220712-WA00442.jpg

പള്ളി ഗ്രോട്ടോകൾ തകർത്ത പ്രതികൾ പിടിയിലായി

പടിഞ്ഞാറത്തറ : വാകേരി ,കുറ്റിയാം വയൽ പള്ളി ഗ്രോട്ടോകൾ തകർത്ത മുഴുവൻ പ്രതികളും പിടിയിലായി. വാകേരി പള്ളി ഗ്രോട്ടോ തകർത്ത പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ,കുറ്റിയാംവയലിലെ പ്രതികളെ പോലീസ് ഇന്നാണ് പിടി കൂടിയത്.ഇരുളം അമ്പലപ്പടി മോഹനൻ (45) ആണ് വാകേരി കേസ്സിലെ പ്രതിയെങ്കിൽ ,കുറ്റിയാം വയൽ കേസിലെ പ്രതികൾ തമിഴ്നാട് കുംഭകോണം സ്വദേശികളായ…

IMG-20220712-WA00352.jpg

ഇ.പി ശങ്കരനാരായണൻ(64) നിര്യാതനായി

ചുണ്ടേൽ: പക്കാളിപ്പള്ളം പുന്നശ്ശേരി വീട്ടിൽ ഇ.പി ശങ്കരനാരായണൻ(64) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ഓടത്തോട് ഹിന്ദു ശ്മശാനത്തിൽ. ഭാര്യ :ലതിക വയനാട് വിഷൻ ചാനൽ വിഷ്വൽ എഡിറ്റർ. സഞ്ജയ് ശങ്കര നാരായണൻ മകനാണ്. മകൾ: സന്ധ്യ,, മരുമകൻ: മിഥുൻ, മരുമകൾ :അമൃത

IMG-20220712-WA00302.jpg

ആർ .ആനന്ദ് ഐ .പി .എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

കൽപ്പറ്റ : ആർ .ആനന്ദ് ഐ .പി .എസ്  വയനാട് ജില്ലാ പോലീസ് മേധാവിയായി ഇന്ന് രാവിലെ ചുമതലയേറ്റു. സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഐ.ജിയായിരുന്നു ആർ .ആനന്ദ്.

IMG-20220712-WA00282.jpg

ഓട്ടോയിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

മാനന്തവാടി: ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. ഒഴക്കോടി കോറോത്ത് മോളിൽ വീട് രതീഷ് (39) ആണ് പിടിയിലായത്.മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടർ രാംജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വിദേശമദ്യവും, ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.

IMG-20220712-WA00232.jpg

മക്കാനി” ചർച്ചാ വേദി ഉദ്ഘാടനം ചെയ്തു

പിണങ്ങോട്:പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “മക്കാനി” എന്ന പേരിൽ സംഘടിപ്പിക്കുന്ന ചർച്ചാവേദിയുടെ ഉദ്ഘാടനം പ്രിൻസിപ്പൾ അബ്ദുൽ റഷീദ് സർ നിർവ്വഹിച്ചു. അഗ്നിപഥ്; അവസരമോ അപകടമോ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അനൻ റോഷൻ, നസീഹത്ത് എന്നീ വിദ്യാർത്ഥികൾ വിഷയമവതരിപ്പിച്ചു. റാനിയ സൈനബ മോഡറേറ്ററായി. പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ സഫുവാൻ…

IMG-20220712-WA00222.jpg

മേപ്പാടിയിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മേപ്പാടി:മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

IMG-20220712-WA00172.jpg

മഴ പെയ്താൽ വെള്ളമുണ്ട താഴെ അങ്ങാടിയിൽ ജല പ്രളയം

വെള്ളമുണ്ട : വെള്ളമുണ്ട താഴെ അങ്ങാടിയിൽ റോഡിൻറെ ഇരു വശങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതിനാൽ കുന്നിൽ നിന്നും റോഡിൽ നിന്നും വെള്ളം കൂടിച്ചേരുമ്പോൾ താഴെ അങ്ങാടി താഴ്ന്ന പ്രദേശം ജലപ്രളയമായി മാറുകയാണ്. അടുത്തുള്ള പഞ്ചായത്ത് റോഡ് പൂർണ്ണമായും വെള്ളമൊഴികി ഒലിച്ചുപോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.അധികാരികളുടെ അടിയന്തര ജാഗ്രത ഇക്കാര്യത്തിൽ വേണം എന്നാണ് നാട്ടുക്കാരുടെ ആവശ്യം.

IMG-20220712-WA00162.jpg

മാനിനെ പുഴയിൽ ചത്ത നിലയിൽ കണ്ടെത്തി

വൈത്തിരി : വന്യ മ്യഗങ്ങളുടെ ജനവാസ മേഖലയിലേക്ക് ഉള്ള പലായനം രൂക്ഷമാകുന്നു. പഴയ വൈത്തിരിക്കു സമീപം പുഴയിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. തടയണയുടെ ഭിത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകരെത്തി തുടർനടപടി സ്വീകരിച്ചു. വെള്ളം കുടിക്കാനെത്തിയ മാൻ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു വെന്ന സംശയത്തിലാണ് നാട്ടുകാർ.ഈ മേഖലയിൽ മൃഗങ്ങളുടെ പലായനം രൂക്ഷമായിരിക്കയാണ്.

IMG-20220712-WA00062.jpg

വീടിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്

വൈത്തിരി: വീടിന് നേരേയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികന് പരിക്ക്.തൈലക്കുന്ന് പടിഞ്ഞാറെ പുത്തൻപുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട് തകർത്ത് ഉള്ളിൽ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു വെന്നാണ് വിവരം.