IMG-20220730-WA00552.jpg

ജില്ലയുടെ സമഗ്രവികസനം: പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത വേണം: ജില്ലാവികസന സമിതി

കൽപ്പറ്റ : ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്‍ കേളു എം.എല്‍.എ…

IMG-20220730-WA00562.jpg

ചന്ദന മരം മുറിച്ച് കടത്തിയ പ്രതികള്‍ പിടിയില്‍

ബത്തേരി : ഇന്നലെ പുലര്‍ച്ചെ അഞ്ചരക്ക്. ബത്തേരി പോലീസ് സേറ്റഷന്‍ പരിധിയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം ചന്ദന മരം മോഷ്ടിച്ച പ്രതികളെ ബത്തേരി എസ്. ഐ ഷജീമും സംഘവും പിടി കൂടി.  നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍…

IMG-20220730-WA00532.jpg

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറയിടിഞ്ഞ് പരിസരവാസികളുടെ മതിൽ ഇടിഞ്ഞു

മേപ്പാടി: പൊലീസ്​ ​ സ്​റ്റേഷന്​ എതിർവശം നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ അടിത്തറ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്ന്​ പരിസരവാസിയുടെ മതിലിടിഞ്ഞു. കനത്ത മണ്ണും വെള്ളവുമാണ്​ ഒഴികയെത്തിയത്.മണ്ണ്​ കുത്തിയൊലിച്ചത്​ കാരണം സമീപത്തുള്ള വീടുകളിലെ കിണറുകളിൽ ചളിവെള്ളം നിറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. നിർമാണം അശാസ്ത്രീയമാണെന്ന്​ കാണിച്ച്​ പരിസര വാസികൾ മേപ്പാടി പഞ്ചായത്ത്​ സെക്രട്ടറിക്ക്​ പരാതി നൽകിയിരുന്നു.…

IMG-20220730-WA00522.jpg

മോട്ടോര്‍ തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇ-ശ്രം പോര്‍ട്ടല്‍ വഴി ശേഖരിക്കുന്നു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ-ശ്രം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആദായ നികുതി അടക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ 16 നും 59 നും ഇടയില്‍ പ്രായമുള്ള അര്‍ഹതപ്പെട്ട തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍…

IMG-20220730-WA00492.jpg

മാനന്തവാടി നഗരസഭ പരിധിയിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കാൻ യോഗം ചേർന്നു

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കാൻ തീരുമാനിച്ചു. അതിൻ്റെ മുന്നോടിയായി കുടുംബശ്രീ ഭാരവാഹികൾ, നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനധ്യാപകർ, പി.ടി.എ.പ്രസിഡണ്ടുമാർ, മദർ പി.ടി.എ പ്രസിഡണ്ടുമാർ, ആശ വർക്കർമാർ, ട്രൈബൽ പ്രമോർട്ടമാർ, അംഗൺവാടി ടീച്ചർമാർ എന്നിവരുടെ യോഗം നഗരസഭ ഹാളിൽ ചേർന്നു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ…

IMG-20220730-WA00482.jpg

കാർഷിക സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: നോർത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബർ ആന്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെയും ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൻ കാർഷിക സെമിനാർ സംഘടിപ്പിച്ചു.പയ്യംപള്ളി പാരിഷ് ഹാളിൽ നടന്ന സെമിനാർ മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൻ  സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു.സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.വിപിൻ വേണുഗോപാൽ, ജേക്കബ് സെബാസ്റ്റൻ, കടവത്ത് മുഹമ്മദ്,എക്കണ്ടി മൊയ്തുട്ടി, വി.വി.രാമകൃഷ്ണൻ,ബേബി…

IMG-20220730-WA00472.jpg

അറിവിലൂടെ ആരോഗ്യം പദ്ധതി ആരംഭിച്ചു

 ബത്തേരി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വോളന്റീയേഴ്‌സും സംയുക്തമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന അറിവിലൂടെ ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉൽഘാടനം  ബത്തേരി എം എൽ എ ഐ സി. ബാലകൃഷ്ണൻ നിർവഹിച്ചു.ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യദായകമായ ഭാവി ഉറപ്പാക്കാൻ ഉതകുന്ന തരത്തിലുള്ള വിവിധ പരിപാടികളെ…

IMG-20220730-WA00462.jpg

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഓസം' ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രേള്‍ നോഡല്‍ ഓഫീസര്‍ ഡോ. വി.…

IMG-20220730-WA00332.jpg

വെള്ളമുണ്ടയിൽ ഗ്രാമസഭകൾ ആരംഭിച്ചു

കണ്ടത്തുവയൽഃ ലൈഫ് ഗുണഭോക്‌തൃ പട്ടിക അംഗീകരിക്കൽ,പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നിർദേശങ്ങളും ഓൺലൈനായി നൽകുന്നത് സംബന്ധിച്ചുമൊക്കെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ വാർഡ് തല ഗ്രാമസഭകൾ ആരംഭിച്ചു. ഒന്നാം വാർഡായ കണ്ടത്തുവയലിലെ ഗ്രാമസഭ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ…

IMG-20220730-WA00322.jpg

ആഫ്രിക്കൻ പന്നിപ്പനി- വയനാട്ടിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം: രാഹുൽ ഗാന്ധി എം പി

കൽപ്പറ്റ:  ആഫ്രിക്കൻ പന്നിപ്പനി കാരണം പ്രതിസന്ധിയിലായ വയനാട്ടിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം  ഉടൻ നൽകണം എന്ന് രാഹുൽ ഗാന്ധി എം പി കേരള മൃഗ സംരക്ഷണ വകുപ്പ്‌ മന്ത്ര ജെ . ചിഞ്ചുറാണിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. 'അനിയന്ത്രിതമായ കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു പ്രദേശത്ത്, പന്നി വളർത്തൽ വയനാട്ടിലെ കർഷകർക്ക്…