IMG-20220713-WA00202.jpg

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായ വിദ്യാലങ്ങള്‍ക്ക് നാളെ അവധി

കൽപ്പറ്റ : ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങൾക്ക് മാത്രം വ്യാഴാഴ്ച്ച ( ജൂലൈ 14) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

IMG-20220713-WA00192.jpg

കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ ഇടനാഴിയാകാൻ വയനാടിനെ അനുവദിക്കില്ല :വയനാട് എസ്.പി ആർ. ആനന്ദ്. ഐ.പി. എസ്.

റിപ്പോർട്ട്‌ : സി.ഡി. സുനീഷ്…….. കൽപ്പറ്റ : മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന  ജില്ലയെ കുറ്റകൃത്യങ്ങളുടെ ഇടനാഴിയാക്കാൻ അനുവദിക്കില്ലെന്ന്  നിയുക്ത വയനാട് പോലീസ് മേധാവി  ആർ .ആനന്ദ് (ഐ.പി. എസ് ) ,ന്യൂസ് വയനാടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മയക്കുമരുന്ന് ,വനം മാഫിയ ,കുറ്റവാളികളുടെ ഇടത്താവളം അങ്ങിനെ വയനാടിനെ ഈ സംഘത്തിൻ്റെ സുരക്ഷിത ഇടമാക്കാൻ…

IMG-20220713-WA00112.jpg

ജീവരക്ഷാ സ്പർശം’ ആരംഭിച്ചു

പുളിഞ്ഞാൽഃ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ചേർന്ന് ഡിവിഷനിൽ നടപ്പിലാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (ബി എൽ എസ് ) പരിശീലന പരിപാടി 'ജീവരക്ഷാ സ്പർശം' പദ്ധതി ആരംഭിച്ചു. പ്രശസ്ത ന്യൂറോ സർജൻ ഡോ. ജയകുമാരൻ എസ് ഉദ്‌ഘാടനം ചെയ്തു.പി.ടി.എ അംഗം സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. നിത്യാനന്ദ് എം…

IMG_20220713_181251.jpg

സ്നേഹാദരവ് നൽകി

പനമരം: കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരന് അടിയന്തിര ചികിത്സക്ക് സൗകര്യമൊരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ രമേശനെയും കണ്ടക്ടർ പ്രദീപിനെയും പാലിയേറ്റീവ് വോളന്റിയേഴ്‌സ് ജില്ലാ കോ -ഓർഡിനേഷൻ കമ്മറ്റി ആദരിച്ചു . പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന പരിപാടിയിൽ ജില്ലാ ചെയർമാൻ അസൈനാർ പനമരം അധ്യക്ഷനായി.…

IMG_20220713_141357.jpg

വയനാട് എക്സൈസിൻ്റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വയനാട്ടുകാരൻ

കൽപ്പറ്റ : വയനാട് ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷനറായി മാനന്തവാടി സ്വദേശി , കെ.എസ്. ഷാജി കഴിഞ്ഞ ദിവസം ചുമതലയേറ്റു . ജില്ലയിൽ നിന്നും ഉന്നത പദവിയിലെത്തുന്ന പ്രഥമ വയനാട്ടുകാരനാണ് ഷാജി.  1998 മുതൽ സർവീസിലുള്ള ഇദ്ദേഹം തൃശൂർ ,കോഴിക്കോട് , കണ്ണൂർ ജില്ലകളിലും വയനാട്ടിലെ വിവിധ റേഞ്ചുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ജില്ലയിലെ ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടുകാരൻ…

IMG_20220713_140720.jpg

കാലവര്‍ഷം താലൂക്ക് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു

കൽപ്പറ്റ : ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജനറല്‍ നമ്പര്‍, താലൂക്ക് അടിയന്തിര സേവന കേന്ദ്രം ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, സി.യു.ജി നമ്പര്‍ എന്നിവ യഥാക്രമം. സുല്‍ത്താന്‍ ബത്തേരി: 04936 220296, : 04936 223355, 9447097707, 9447097707. മാനന്തവാടി: 04935…

IMG_20220713_115733.jpg

ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.

ബത്തേരി :    ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബത്തേരി മണിച്ചിറ റോഡില്‍  അരമനക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുകയും പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വിഴുകയുമായിരുന്നു.പുറകിൽ വന്ന വാഹനം…

IMG-20220713-WA00032.jpg

യുക്രൈൻ വിദ്യാർത്ഥികൾ വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം:രാഹുൽ ഗാന്ധി. എം.പി.

ദില്ലി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്‍റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു. ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക്…

IMG_20220713_091733.jpg

സ്റ്റാര്‍ട്ടപ്പുകളേയും കര്‍ഷകരേയും ബന്ധിപ്പിക്കാന്‍ നബാര്‍ഡ് പദ്ധതിയൊരുങ്ങുന്നു.

    സി.ഡി. സുനീഷ് തിരുവനന്തപുരം:  കർഷക ഉദ്പ്പാദന കമ്പനികൾ വഴി , കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ക്ക് അത്യാധുനിക സാങ്കേതിക പ്രതിവിധികള്‍ ലഭ്യമാക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളെ, കര്‍ഷകരുമായി ബന്ധിപ്പിക്കുന്നതിന് പിന്തുണയേകാന്‍ നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്‍റ്), സമഗ്രമായ പദ്ധതി വരുന്നു.  കെഎസ് യുഎം സംഘടിപ്പിച്ച…

IMG-20220713-WA00062.jpg

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദപാത്തിയുമാണ് കാലവര്‍ഷക്കാറ്റ് സജീവമാക്കി നിര്‍ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.