IMG-20220716-WA00552.jpg

മഴ പ്രഹരം : ഭാഗികമായി തകർന്നത് 107 വീടുകൾ 1.26 കോടിയുടെ നഷ്ടം

 കല്‍പ്പറ്റ: കാലവര്‍ഷ പ്രഹരത്തിൽ ,വയനാടിന് കനത്ത ആഘാതം. ജില്ലയില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം…

IMG_20220716_193152.jpg

വിദ്യാർത്ഥികളെ സെക്യൂരിറ്റികളാക്കി ; വിവാദമായപ്പോൾ കൂലി നൽകാതെ ഒഴിവാക്കി.

കൽപ്പറ്റ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ സെക്യൂരിറ്റികളാക്കുകയും വിവാദമായപ്പോൾ കൂലി നൽകാതെ ഒഴിവാക്കുകയും ചെയ്ത സംഭവം ചൂട് പിടിക്കുന്നു. തൊഴിൽ തർക്കം നിലനിന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണ് സംഭവം .ഷോപ്പിൻ്റെ ഉദ്ഘാനത്തോടനുബന്ധിച്ചാണ് വാഹനങ്ങൾ നിയന്ത്രിക്കാനും സ്റ്റോറിൽ കാവൽ നിൽക്കാനും കുട്ടികളെ സെക്യൂരിറ്റി ക്കാരായി പോസ്റ്റ് ചെയ്തത്. ദിവസക്കൂലി 350 രൂപയാണ് ഓഫർ ചെയ്തത്. ജോലി…

IMG-20220716-WA00532.jpg

സ്പെഷ്യൽ സ്കൂൾ അധ്യാപകർക്ക് ക്ഷമത -2022 പരിശീലനം നൽകി

പുൽപ്പള്ളി : പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൽ വെച്ച് വയനാട് ജില്ലയിലെ എല്ലാ സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കും വേണ്ടി ക്ഷമത 2022 എന്ന പേരിൽ ഒരു പരിശീലനം സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ സംഘടിപ്പിച്ചു.ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ പള്ളി വികാരി ഫാ.ജോർജ് മൈലാടൂർ. അധ്യക്ഷത വഹിച്ചു.…

IMG-20220716-WA00522.jpg

കാലവർഷം: തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു മണ്ണ് നീക്കം ചെയ്യണം

കൽപ്പറ്റ : തീവ്ര മഴയിൽ വീടുകളുടെ ചുറ്റുപാടുകളില്‍ അപകടകരമായ രീതിയില്‍ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു പ്രവൃത്തി നടത്തുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അവലോകന യോഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. ബീച്ചനഹള്ളി ഡാമിലേക്ക് പരമാവധി വെള്ളം ഒഴുകുന്നതിന് മെച്ചപ്പെട്ട ഏകോപനം സ്വീകരിക്കാനുള്ള…

IMG-20220716-WA00412.jpg

വൈത്തിരി സെക്ടർ സാഹിത്യോത്സവിന് ഉജ്ജ്വലമായ തുടക്കം

വൈത്തിരി :എസ് എസ് എഫ് വൈത്തിരി സെക്ടർ സാഹിത്യോത്സവത്തിന് തുടക്കമായി.ഇന്നും നാളെയും ചുണ്ടത്തോട്ടത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നാലു യുണിറ്റിൽ നിന്നുള്ള ഇരുന്നൂറു മത്സരാർത്ഥികൾ മാറ്റുരക്കുന്നു.എൺപത് ഇനങ്ങളിലായി നാലു സ്റ്റേജ്ൽ വെച്ച് പരിപാടികൾ നടക്കും. പരിപാടിക്ക് മുഹമ്മദലി സഖാഫി പുറ്റാട് (എസ് വൈ എസ് ജില്ലാ പ്രസിഡന്റ്)പതാക ഉയർത്തി.  ഉദ്ഘാടനം സ്വഫ്‌വാൻ അഹ്സനി (മഹല്ല് ഖത്തീബ്…

IMG-20220716-WA00342.jpg

എടവക ആർദ്ര കേരളം പുരസ്കാരം ഏറ്റുവാങ്ങി

എടവക : ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ആർദ്ര കേരളം പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തിന് എടവക ഗ്രാമ പഞ്ചായത്ത് അർഹമായി. അവാർഡ് തുകയായ അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്…

IMG-20220716-WA00332.jpg

ബസ്റ്റാൻ്റിൽ കാര്യങ്ങൾ തോന്നും പടി: യാത്രക്കാർ നെട്ടോട്ടത്തിൽ: അധികൃതർ ഇടപെടണം: ആം ആദ്മി പാർട്ടി

കൽപ്പറ്റ: മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റയിലെ പ്രധാനപ്പെട്ട ബസ്റ്റാൻ്റിൽ ഒന്നായ പുതിയ ബസ്റ്റാൻ്റിൽ ബസുകൾ തോന്നും പടി നിർത്തുന്നതും ആളെ കയറ്റുന്നതും മൂലം യാത്രക്കാർ ദുരിതത്തിലാണെന്ന് ആം ആദ്മി പാർട്ടിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റി കമ്മറ്റി ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ബസ്റ്റാൻ്റ് ആയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കും…

IMG-20220716-WA00302.jpg

കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശം

കൽപ്പറ്റ : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്ന് നിലവിലെ സ്ഥിഗതികള്‍ വിലയിരുത്തി. ഓൺലൈനിലാണ്…

IMG-20220716-WA00232.jpg

കൂടുതൽ മഴ പടിഞ്ഞാറത്തറയിൽ, ‘ ബാണാസുര ഡാം തുറക്കേണ്ട സാഹചര്യമില്ല

കൽപ്പറ്റ:ജില്ലയില്‍ നാളെയും ( ഞായര്‍) യെല്ലോ അലര്‍ട്ടാണ്. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856 ഉം വൈത്തിരിയിൽ 990 ഉം ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടർനാട്, പടിഞ്ഞാറത്തറ…

IMG-20220716-WA00222.jpg

തോമാട്ടുചാലിൽ മൺതിട്ടയിടിഞ്ഞ് വീണ് മരിച്ച തൊഴിലാളിയെ പുറത്തെടുത്തത് അതിസാഹസികമായി

 തോമാട്ട് ചാൽ: പ്രതികൂല കാലാവസ്ഥ ,ഒരാൾ പൊക്കത്തിൽ കിടന്ന മൺ കൂന ,കോൺക്രീറ്റ് കമ്പികൾ ,കോൺക്രീറ്റ് പല കളിലെ ആണികൾ ,വീണ്ടും മണ്ണിടിയാൻ ഉള്ള സാധ്യത എല്ലാം അതിജീവിച്ചാണ്  ബാബുവിനെ ഞങ്ങൾ പുറത്തേക്കെടുത്തത്.  അതിസാഹസീകമായ ഫയർ ഫോഴ്സ് ടീമിൻ്റെ ത്യാഗപൂർണ്ണമായ പ്രവർത്തി കൊണ്ടാണ് ഇത് സാധ്യമായതെന്ന് ബത്തേരി ഫയർ ഫോഴ്സസ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ പി…