കമ്മ്യൂണിറ്റി സൈക്യാട്രിക്ക് ക്ലിനിക് തുടങ്ങി

മാനന്തവാടി: തണൽ ചാരിറ്റബിൾ ട്രെസ്റ്റിൻ്റെ നേതൃത്വത്തിൽ രണ്ടേനാലിൽ ആരംഭിച്ച കമ്മ്യൂണിറ്റി സൈക്യാട്രിക്ക് ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. കെ.ടി. അഷറഫ് അധ്യക്ഷത വഹിച്ചു. തണൽ കോ-ഓർഡിനേറ്റർ സി.എച്ച്. സുബൈർ പദ്ധതി വിശദീകരിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ്, ജനപ്രതിനിധികളായ കെ. വിജയൻ, കെ.വി. വിജോൾ, ശിഹാബ് ആയാത്ത്, ബ്രൻ അഹമ്മദ്കുട്ടി, എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ. പുഷ്പ, എ.വി. ജോർജ്, ആഷിക് വാഫി, ഫാ. ചാണ്ടി പുന്നക്കാട്ട്, പി. ഖാദർ, സി. നാസർ, കെ. സൈനുദ്ദീൻ, കെ.വി. അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.



Leave a Reply