May 17, 2026

ക്നാനായ കുടുംബ സംഗമം നടത്തി

0
IMG_20220911_192332.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പെരിക്കല്ലൂര്‍ ഫൊറോന കെസിസി, കെസിഡബ്ല്യുഎ, കെസിവൈ എല്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരിക്കല്ലൂര്‍ ഫൊറോനയുടെ കീഴിലുള്ള ക്നാനായ ദമ്പതികളുടെ സംഗമം സംഘടിപ്പു. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്തിയ സംഗമം കോട്ടയം അതിരൂപതാ സഹായം മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു.ഫൊറോനാ വികാരി  ഫാദര്‍ മാത്യു മേലേടത്ത് അധ്യക്ഷതവഹിച്ചു.കെ സി സി പ്രസിഡണ്ട് തമ്പി എരുമേലിക്കര മുഖ്യപ്രഭാഷണം നടത്തി.ഷിജു കുറനയില്‍,ലിസി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗമത്തോനുബന്ധിച്ച് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ബോധവല്‍ക്കരണ ക്ലാസും,കലാപരിപാടികളും,സ്നേഹവിരുന്നും. വടംവലി മത്സരവും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *