ചീങ്ങേരി പള്ളിയിൽ പരിശുദ്ധ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

ചീങ്ങേരി : ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയിൽ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി.മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ്
മെത്രാപ്പോലീത്തക്കുള്ള
അനുമോദന സമ്മേളനം അമ്പലവയൽ ഗ്രാമ പഞ്ചായത്തു പ്രിസിഡന്റ് ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. നീലഗിരി കോളേജ് മാനേജിങ് ഡയറക്ടറും ഭാരതിയർ സിൻഡിക്കറ്റ് മെമ്പർ റാഷിദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി പഞ്ചായത്തു പ്രിസിഡന്റ് കെ ഈ വിനയൻ, മലബാർ ഭദ്രദാന സെക്രട്ടറി ഫാ. മത്തായി അതിരമ്പുഴ, ബത്തേരി ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഗ്ലാഡിസ്, എ ഡി എം ഷാജു ,അമ്പലവയൽ പഞ്ചായത്തു മെമ്പർരായ, ഷൈനി ഉതുപ്പ്, കുറിയച്ചൻ പി ടി, ഫാ. അഡ്വ. സെബാസ്റ്റ്യൻ ,ഫ. ജോബി, ഫ. വര്ഗീസ് കക്കട്ടിൽ, വര്ഗീസ് കഞ്ഞിരത്തിങ്കൽ, പൗലോസ് അതിരമ്പുഴയിൽ, എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ തിരുമേനിയുടെ ചാരിറ്റി നിധിയിലേയ്ക്കു ഒരു ലക്ഷം രൂപ പള്ളിയിൽ നിന്നും നൽകുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾക്കായി അഖില വയനാട് ചിത്ര രചനാ മത്സരവും, പാചക മത്സരവും, പാചക ക്വിസ് മത്സരവും സംഘടിപ്പിച്ചു.



Leave a Reply